<
  1. News

സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്,ഫിഷറീസ് ഗ്രാന്റ്സ്, ഇ ഗ്രാന്റ്സ് - OBC പോസ്റ്റ്മെട്രിക്, ഇ ഗ്രാന്റ്സ് - SC/ST പോസ്റ്റ്മെട്രിക് എന്നിവക്കും ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ വരുന്ന പ്രീമെട്രിക്,പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് ,മെറിറ്റ് കം മീൻസ് എന്നീ സ്കോളർഷിപ്പുകൾക്കും ഇതു കൂടാതെ

Meera Sandeep
School-college students can now apply for government scholarships
School-college students can now apply for government scholarships

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്, ഫിഷറീസ് ഗ്രാന്റ്സ്, ഇ ഗ്രാന്റ്സ് - OBC പോസ്റ്റ്മെട്രിക്, ഇ ഗ്രാന്റ്സ് - SC/ST പോസ്റ്റ്മെട്രിക് എന്നിവക്കും ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ വരുന്ന പ്രീമെട്രിക്, പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ്, മെറിറ്റ് കം മീൻസ് എന്നീ സ്കോളർഷിപ്പുകൾക്കും ഇതു കൂടാതെ ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 ആണ്.

ഫിഷറീസ് ഗ്രാന്റ്

പ്ലസ് വൺ മുതൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്  ഫിഷറീസ് ഗ്രാന്റ്. സർക്കാർ അംഗീകാരമുള്ള ഏതു കോഴ്സിനും അപേക്ഷിക്കാൻ അവസരമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ആവശ്യമായ രേഖകൾ

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
  5. ഫിഷറീസ് സർട്ടിഫിക്കറ്റ്
  6. ബാങ്ക് പാസ്ബുക്ക്

ഇ ഗ്രാന്റ്സ് - OBC പോസ്റ്റ്മെട്രിക്

പ്ലസ് വൺ മുതൽ ഏത് കോഴ്സിനും പഠിക്കുന്ന OBC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.

ആവശ്യമായ രേഖകൾ

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. ബാങ്ക് പാസ്ബുക്ക്
  8. അലോട്ട്മെന്റ് മെമോ

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: സ്‌കോളർഷിപ്പ് തുകയോടെ മികച്ച വിദ്യാഭ്യാസം നൽകാൻ 'ശ്രേഷ്ഠ'

ഇ ഗ്രാന്റ്സ് - SC/ST പോസ്റ്റ്മെട്രിക്

പ്ലസ് വൺ മുതൽ ഏത് കോഴ്സിനും ചേർന്നു പഠിക്കുന്ന പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരമുള്ളത്.

ആവശ്യമായ രേഖകൾ

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. ബാങ്ക് പാസ്ബുക്ക്
  8. അലോട്ട്മെന്റ് മെമോ

മൈനോരിറ്റി സ്കോളർഷിപ്പുകൾ

a .പ്രീമെട്രിക് സ്കോളർഷിപ്പ് (1മുതൽ 10 വരെ)

b.പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (പത്താം ക്ലാസ്സിനു മുകളിൽ)

c.മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് (പ്രഫഷണൽ & ടെക്നിക്കൽ)

d.ബീഗം ഹസ്രത് മഹൽ (പെൺകുട്ടികൾക്ക്)

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: വിദ്യാഭ്യാസ വായ്‌പ എടുത്തവർക്ക് തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ആവശ്യമുള്ള രേഖകൾ

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സത്യവാങ്മൂലം
  7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  8. ബാങ്ക് പാസ്ബുക്ക്
  9. ഫീസ് റസീപ്റ്റ്
  10. ബോണഫൈഡ് സർട്ടിഫിക്കറ്റ്

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനും മെരിറ്റ് കം മീൻസ് സ്കോളർഷിപ്പിനും അപേക്ഷിക്കാൻ മേൽ കാണിച്ച 10 രേഖകളും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ 1 മുതൽ 5 വരെയുള്ള രേഖകളുമാണ് വേണ്ടത്.

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

ഹയർ സെക്കണ്ടറി പരീക്ഷയിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിലും ചുരുങ്ങിയപക്ഷം 80% മാർക്ക് വാങ്ങി വിജയിച്ചു ഏതെങ്കിലും ബിരുദ കോഴ്സിന് ഈ അധ്യയന വർഷത്തിൽ ചേരുന്ന/ ചേർന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കു മുള്ളതാണ്,സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.

ആവശ്യമുള്ള രേഖകൾ

  1. ആധാർ കാർഡ്
  2. ഫോട്ടോ
  3. SSLC ബുക്ക്
  4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
  5. വരുമാന സർട്ടിഫിക്കറ്റ്
  6. ജാതി സർട്ടിഫിക്കറ്റ്
  7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  8. ബാങ്ക് പാസ്ബുക്ക്
  9. ഫീസടച്ച രസീതി

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ അയക്കാനും 

https://www.dcescholarship.kerala.gov.in

https://www.egrantz.kerala.gov.in/

http://minoritywelfare.kerala.gov.in

https://www.dcescholarship.kerala.gov.in

https://www.minorityaffairs.gov.in

English Summary: School-college students can now apply for government scholarships

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds