കൊറോണ വൈറസിൻറെ (corona virus outbreak) വ്യാപനത്തെ തുടർന്നുണ്ടായ lockdown കൊണ്ട് മിക്കവരുടെയും ജീവിതം യാതൊരു അച്ചടക്കവും ഇല്ലാതെ പോയ ഒരു അവസ്ഥയാണ്. ഓഫിസിലേക്കോ വേറെ ഏതു സ്ഥലങ്ങളിലേക്കും പോകേണ്ട എന്ന സാഹചര്യത്തിൽ, രാവിലെ എഴുന്നേൽക്കുന്നതു തന്നെ വൈകുന്നു. അതിനാൽ cooking അടക്കമുള്ള എല്ലാ ജോലികളും വൈകുന്നു. മൊബൈലിൽ സമയം കളയുന്നു. പിറ്റേന്ന് ജോലി സ്ഥലത്തേക്ക് പോകേണ്ടതില്ലെന്നു ആലോചിച്ച് വൈകി ഉറങ്ങുന്നു. Working hours നു മുൻപ് എഴുന്നേൽക്കാൻ സാധിക്കാതെ വരുന്നു. ആയതിനാൽ കിടക്കയിൽ ഇരുന്നുതന്നെ laptop ൽ work ചെയ്യാൻ നമ്മൾ പ്രേരിതരാകുന്നു.
വീട്ടിലിരുന്നു ജോലിചെയ്യുന്നവരിൽ (work from home) ഏകദേശം 70% ആളുകൾ കിടക്കയിൽ ഇരുന്നാണ് work ചെയ്യുന്നതെന്ന് പഠനം തെളിയിച്ചിരിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ നമുക്ക് ധാരാളം freedom ലഭിക്കുമെങ്കിലും, അത് നമ്മുടെ ജീവിതത്തെ താറുമാറാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കിടക്കയിൽ ഇരുന്ന് ഒരിക്കലും ജോലിചെയ്യരുതെന്നതിൻറെ പ്രഥമ കാരണം, കിടക്ക ജോലി ചെയ്യാനുള്ള സ്ഥലമല്ല. Harvard ലുള്ള Division of Sleep Medicine പ്രകാരം, ഒരുകാലത്തും ഉറങ്ങുന്ന സ്ഥലത്തിരുന്ന് ജോലിചെയ്യരുത്. laptop, computer, TV, എന്നിവ bed room ൽ വെക്കുന്നത് mental health നു ഹാനിയാകുന്നു. അതേപോലെ, workspace ൽ ഉറങ്ങുന്നത് ജോലിയുടേയും വിശ്രമത്തിൻറെയും (relaxation) കൂട്ടിക്കുഴച്ചിൽ (mix up) ആകുന്നതുകൊണ്ട് ശരിയായ relaxation ലഭിക്കാതെ പോകുന്നു.
കിടക്കയിലിരുന്നു ജോലി ചെയ്യുന്നത്, body posture നെ ബാധിക്കുന്നു. Corect posture നിലനിർത്താൻ കഴിയാതെ പോകുന്നു. ഇത് പുറംവേദനക്കു (backpain) കാരണമാകുന്നു. കൂടാതെ രാത്രി വൈകിയ സമയങ്ങളിൽ work ചെയ്യുകയാണെങ്കിൽ bright screen light കണ്ണിനെ ബാധിക്കുന്നു. ഇത് ഉറക്കത്തിനേയും ബാധിക്കുന്നു. എങ്ങനെ ആയാലും, ഉറങ്ങുന്നതിനു ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും screen light ഒഴിവാക്കണമെന്നാണ്.
അതുകൊണ്ട് നിങ്ങൾ തന്നെ സ്വയം workspace ഉണ്ടാകുക. പക്ഷെ അത് bed നു സമീപമല്ലെന്നു ഉറപ്പ് വരുത്തുക.
Dining table, Living area, Study room എന്നിവിടങ്ങളിലെല്ലാം workspace ഉണ്ടാകാവുന്നതാണ്. പക്ഷെ, workspace എപ്പോഴും separate space ആയിരിക്കണം.
Summary: Scientific reasons behind “why we should never work from bed”
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുഹമ്മയിൽ വിവിധ കൃഷികൾക്ക് തുടക്കമായി
Share your comments