News

മുഹമ്മയിൽ വിവിധ കൃഷികൾക്ക് തുടക്കമായി

Vazha-Krishi-Muhamma

മുഹമ്മ  : മുഹമ്മ  ഗ്രാമപഞ്ചായത്തും    എവർ ഗ്രീൻ യുവകർഷകകൂട്ടായ്മയും സേവനം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന്   പഞ്ചായത്തിലെ 15-ാം വാർഡിൽ 10ഏക്കർ  തരിശ് ഭൂമിയിൽ വാഴ കൃഷി, പച്ചക്കറി കൃഷി, മത്സ്യം വളർത്തൽ, എന്നിവയ്ക്ക് തുടക്കം കുറിച്ചു.
Muhamma Gram Panchayat,  Evergreen young farmers movment and sevanam charitable trust started in Ward 15 of the Muhamma Panchayat for 10 acres of fallow land for banana cultivation, vegetable farming and fish farming.മുഹമ്മ ഗ്രാമപഞ്ചായത് പ്രസിഡന്റ്  ജെ  ജയലാൽ വാഴവിത്തുകൾ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു. സേവനം ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ തൃദീപ്, ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി ബി ഷാജികുമാർ,വാർഡ് മെമ്പർ എ വി ജിതേഷ്, 1300കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ ഡി അനിൽകുമാർ, പി പി അനിക്കുട്ടൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ 1000തിലധികം വാഴവിത്തുകൾ നട്ടുകൊണ്ട് എവർ ഗ്രീൻ മെമ്പർമാരായ പിഎം വിനോദ് ബി ഷിയാസ് പിഎം റെജിമോൻ കെപി ഗിരീഷ് പി ജി ബിജു  എന്നിവർ വാർഡിലെ പുതു സംരംഭത്തിന് തുടക്കം കുറിച്ചു.

Vaikom-Krishi

വൈക്കം നഗരസഭ, കൃഷിഭവന്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം താലൂക്ക് ഫാമിംഗ് ആന്‍റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്.

അഞ്ച് ഏക്കര്‍  തരിശായി കിടന്ന സ്ഥലത്ത് നെല്‍കൃഷി തുടങ്ങി. started paddy cultivation on a wasteland plot of five acres

വൈക്കം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡില്‍ കാരയില്‍ പാടശേഖരത്തെ അഞ്ച് ഏക്കര്‍  തരിശായി കിടന്ന സ്ഥലത്ത് നെല്‍കൃഷിക്ക് വിത്ത് പാകി.

As part of the Subhikshakeralam project, municipal council has sown seeds for paddy cultivation in the 26th ward of the five acre barren land at Karayil.

ദീര്‍ഘകാലമായി തരിശായി പുല്ലും കാടും പിടിച്ച് കിടന്ന പാടശേഖരം ഒരു മാസത്തെ അദ്ധ്വാനം കൊണ്ടാണ് കൃഷിക്ക് യോഗ്യമാക്കിയത്. നഗരസഭ, കൃഷിഭവന്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. 13 സ്ഥല ഉടമകളുടെ സഹകരണവും ഇതിലുണ്ട്. ഞാറ്റുവേല പക്കത്തില്‍ ഞാറ്റുപാട്ടിന്റെ ഈണം മീട്ടി കര്‍ഷക തൊഴിലാളികള്‍ കൃഷിക്ക് വിത്ത് പാകിയത് പഴയകാല സംസ്‌കാരത്തിന്റെ പൈതൃകം വിളിച്ചോതി. ഒരു ഏക്കറിന് നിലം ഉടമയ്ക്ക് അയ്യായിരം രൂപ വീതം നല്‍കി പാട്ടവ്യവസ്ഥയിലാണ് കൃഷിക്ക് സ്ഥലം ഏറ്റെടുത്തത്. ആദ്യം നെല്‍കൃഷിയും, പിന്നീട് കാലാവസ്ഥയ്ക്ക് അനുകൂലമായ മറ്റ് കൃഷികളും നടപ്പാക്കാനാണ് ലക്ഷ്യം. നഗരസഭ പ്രദേശങ്ങളില്‍ തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും ഘട്ടംഘട്ടമായി ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ കൃഷി നടപ്പാക്കി സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. കൊറോണക്കാലത്തെ അതിജീവനത്തിന്റെ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സംഘം പ്രസിഡന്റ് പി.സോമന്‍പിള്ള വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജിനിപ്രകാശന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, ഡോ. എന്‍.കെ ശശിധരന്‍, കെ.പി അശോകന്‍, പൊന്നപ്പന്‍ കാലാക്കല്‍, കെ.കെ സചിവോത്തമന്‍, ടി.എം അര്‍ച്ചന, ആര്‍.അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സൗജന്യ ഭക്ഷ്യധാന്യം 80 കോടി പേര്‍ക്ക് അഞ്ച്‌ മാസത്തേക്ക് കൂടി : പ്രധാനമന്ത്രി


English Summary: Various crops were started in Muhamma

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine