സംരംഭം തുടങ്ങാൻ 50% സർക്കാർ സബ്സിഡി (പരമാവധി അധി 25 ലക്ഷം രൂപ വരെ) ചകിരി സർക്കാർ വാങ്ങും സംരംഭകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായമായ കയർ ഇന്ന് പുനരുജ്ജീവനത്തിൻറെ പാതയിലാണ്. 2000 കോടിയുടെ വിദേശ വിപണിയും അതിൻറെ ഇരട്ടി ആഭ്യന്തരവിപണിയും ആണ് കയർ ഉൽപ്പന്നങ്ങൾക്ക് ഉള്ളത്. കയർമേഖലയുടെ രണ്ടാം പുനഃസംഘടനയ്ക്ക് ആണ് കയർ വ്യവസായ വകുപ്പ് വഴി സർക്കാർ നടപടികൾ സ്വീകരിക്കുന്നത്.
ചകിരി ആണ് കയർ വ്യവസായത്തിൻറെ പ്രധാന അസംസ്കൃത വസ്തു. പ്രതിദിനം ഒരുകോടി തൊണ്ടിൽ നിന്നുള്ള ചകിരി കേരളത്തിന് ആവശ്യമുണ്ട്. ആവശ്യത്തിലേറെ തൊണ്ടും അതിൽ നിന്ന് ആവശ്യമായ ചകിരി ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും വേണ്ടത്ര മനുഷ്യവിഭവശേഷിയും ഉണ്ടായിട്ടും നമുക്ക് ആവശ്യമുള്ളതിൻറെ 90% ചകിരിയും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ തൊണ്ട് കാര്യക്ഷമമായി ശേഖരിക്കാനും അതിൽ നിന്ന് നമുക്ക് ആവശ്യമായ ചകിരിനാര് ഉൽപാദിപ്പിക്കാനും നവ സംരംഭകരെ സ്വാഗതം ചെയ്യുന്നതിന് സർക്കാർ ആകർഷകമായ പദ്ധതികളാണ് തയ്യാറാക്കുന്നത്.ചകിരി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പം നിന്ന് ഡീഫൈബറിംഗ് മിൽ സ്ഥാപിക്കുന്നതിന് ആഗ്രഹിക്കുന്ന നവ സംരംഭകർക്ക് പ്രചോദനമേകുന്ന ഒരു മാർഗരേഖയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.
Coir or Cocos, Chakiri is the main raw material of the coir industry. Every day, 10 million coconut husk fibre are needed in Kerala. Despite the needy coconut husk, the technology to produce enough coconut husk fibre and the necessary human resources, 90% of what we need is brought from other states. In this context, the Government is preparing attractive plans to welcome entrepreneurs to collect the coconut husk, thondu of Kerala effectively and to produce the coconut husk fibre, chakrinaru we need from it. The Government has prepared a guideline to inspire entrepreneurs who want to set up a de-fibreing mill with the objective of achieving self-sufficiency in chakri , Coir production.
ലാഭത്തിൻറെ കണക്കുകൾ
പ്രതിദിനം 8000 മുതൽ ഒരുലക്ഷം വരെ പച്ച തൊണ്ട് ചകിരി ആകാനുള്ള യന്ത്ര സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. പ്രതിദിനം 8000 തൊണ്ട് ശേഖരിച്ചാൽ കുറഞ്ഞത് 640 കിലോ ചകിരിയും 360 കിലോ ചെറു ചകിരിനാരുകളും 1280 കിലോ ചകിരിച്ചോറും ലഭിക്കും. ചകിരി കിലോയ്ക്ക് 21 രൂപയ്ക്ക് സർക്കാർ ശേഖരിക്കും. ഒപ്പം കുട്ടിനാര് കിലോയ്ക്ക് മൂന്നു രൂപയ്‌ക്കും ചകിരിച്ചോറ് കിലോയ്ക്ക് അഞ്ച് രൂപയ്ക്കും വിൽക്കാനാകും.
ഒരു ദിവസത്തെ വരവും ചെലവും ഇപ്രകാരം ക്രോഡീകരിക്കാം
വരവ്
ചകിരി 640×21 13440 രൂപ
കുട്ടിനാര് 360×3 1080 രൂപ
ചകിരിച്ചോറ് 1280×5 6400 രൂപ
ആകെ 20920 രൂപ
ചെലവ്
തൊണ്ട് 8000×1.50 12000 രൂപ
വൈദ്യുതി 120×7 840 രൂപ
പണിക്കൂലി 600×5 3000 രൂപ
മറ്റ് ചെലവുകൾ 1000 രൂപ
ആകെ. 16840 രൂപ
ലാഭം 4080 രൂപ
അപ്പോൾ തുടങ്ങുകയല്ലേ?
ഒരു സംരംഭം തുടങ്ങാൻ വേണ്ട പ്രധാന ഘടകങ്ങൾ ഇവയാണ്
മികച്ച ആശയം
ശക്തമായ തീരുമാനം
സാങ്കേതിക മികവ്
അടിസ്ഥാനസൗകര്യം ഒരിക്കൽ
നിയമപരമായ കാര്യങ്ങളിൽ ധാരണ
മൂലധന വിഭവസമാഹരണം
വിപണന സംവിധാനം
കൃത്യതയാർന്ന പദ്ധതി
ഇതിൽ ആശയം ഞങ്ങൾ നൽകുന്നു . അത് നടപ്പാക്കാൻ ആവശ്യമായ ശക്തമായ തീരുമാനം നിങ്ങൾ എടുത്താൽ മതി. സാങ്കേതികമികവും വിപണന സംവിധാനവും ഞങ്ങൾ ഉറപ്പാക്കാം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നിയമപരമായ ധാരണകൾ ഉണ്ടാക്കാനും കൃത്യതയാർന്ന പദ്ധതി തയ്യാറാക്കാനും ഞങ്ങൾ സഹായിക്കാം. മൂലധന വിഭവ സമാഹരണത്തിലും ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ ഉണ്ട്. നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഇനി ഇക്കാര്യങ്ങൾ ആണ്.
മിൽ തുടങ്ങാൻ അനുയോജ്യമായ സ്ഥലം
അസംസ്കൃതവസ്തുക്കൾ, ഇവിടെ പ്രധാനമായും തൊണ്ട്, ശേഖരിച്ച് എത്തിക്കാനും സൂക്ഷിക്കാനും ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കാനും ആവശ്യമായ ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം. വെള്ളവും വൈദ്യുതിയും ലഭ്യമാകണം. ഇത് സ്വന്തം സ്ഥലമോ, പാട്ടത്തിനെടുത്തോ ഏതുമാകാം. അപ്പോൾ സ്ഥലമായി
വിശദമായ പദ്ധതി
പേടിക്കേണ്ട, www.coir.kerala.gov.in വെബ്സൈറ്റിൽ ഈ പദ്ധതിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും രൂപരേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൽപ്പന്നത്തെ പറ്റിയുള്ള വിശദവിവരങ്ങളും കണക്കുകളും വരവ് ചെലവുകളും മിലിന്ദ് സാങ്കേതിക വിവരങ്ങളും എല്ലാം അതിലുണ്ട്. അത് പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഒരു പദ്ധതി റിപ്പോർട്ട് സ്വയം തയ്യാറാക്കാം.
വാങ്ങേണ്ട അനുമതികൾ
സംരംഭം തുടങ്ങുംമുമ്പ് ചില ലൈസൻസുകളും അനുവാദങ്ങളും ഒക്കെ രേഖാമൂലം വാങ്ങി സൂക്ഷിക്കണം.
തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ബിൽഡിംഗ് പെർമിറ്റ്
മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതി
തദ്ദേശ സ്ഥാപനത്തിൽ നിന്ന് പ്രവർത്തന അനുമതി
വൈദ്യുതി ബോർഡിൻറെ അനുമതി
ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനം വഴി ഇതിനെല്ലാം ഉള്ള അപേക്ഷ നൽകാം. അതിനായി നിങ്ങളുടെ മേഖലയിലെ കയർ പ്രോജക്ട് ഓഫീസർക്ക് ഒരു അപേക്ഷ സമർപ്പിക്കുക. കയർ പ്രോജക്ട് ഓഫീസർ ഈ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രങ്ങളീലെ ഏകജാലക സംവിധാനത്തിൽ സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുകയും യഥാസമയം നിങ്ങളെ വിവരങ്ങൾ അറിയിച്ച് അനുമതി വാങ്ങി തരികയും ചെയ്യും.
Application sought for all this can be made through single window system functioning in district industries centres. For this, submit an application to the Coir Project Officer in your area. The Coir Project Officer will submit these applications in the Single Window System at the District Industries Centres and take further action and inform you in time and get your approval.
കയർ പ്രോജക്ട് ഓഫീസുകളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.
കുളമോ കിണറോ ഒന്നും പരിസരത്ത് ഇല്ലെങ്കിൽ സ്ഥലത്ത് ലഭ്യമായ സ്രോതസ്സുകൾ ഉയോഗിച്ച് വീട്ടിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടികളും ചെയ്യണം. ഇനി ഫയർ വകുപ്പിൽ രജിസ്ട്രേഷൻ കൂടി എടുക്കണം. കാലാകാലങ്ങളിൽ കയർ വ്യവസായത്തിന് സർക്കാർ ലഭ്യമാക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും കിട്ടണമെങ്കിൽ ഈ രജിസ്ട്രേഷൻ അത്യാവശ്യമാണ്. അതിനും കയർ പ്രോജക്ട് ഓഫീസർ നിങ്ങളെ സഹായിക്കും.
ഉദ്യോഗ് ആധാർ കൂടി എടുക്കുക
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷന് ഉള്ള സംവിധാനം ആണ് ഉദ്യോഗ് അധാർ. നിർബന്ധിത രജിസ്ട്രേഷൻ അല്ലെങ്കിലും സർക്കാർ ഏജൻസികൾ നൽകിവരുന്ന സബ്സിഡി ഉൾപ്പെടെയുള്ള നിങ്ങൾ ലഭിക്കാൻ ഇത് അത്യാവശ്യമാണ്. കെഎസ്ഇബിയിൽ നിന്നും കുറഞ്ഞ നിരക്കിൽ കറണ്ട് ലഭിക്കുന്നതിനും റവന്യൂ ടാക്സിലും ബിൽഡിംഗ് ടാക്സിലും ഇളവ് ലഭിക്കുന്നതിനും ഇത് ആവശ്യമാണ്. ഓഫീസുകൾ കയറി ഇറങ്ങാതെ തന്നെ വെറും 3 മിനിറ്റ് കൊണ്ട് http://udyogaadhar.gov.in എന്ന വെബ്സൈറ്റിലൂടെ വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതേയുള്ളൂ. ആധാർ നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സംരംഭ വിവരങ്ങളും നൽകി ഒരു പേജുള്ള ഫോം പൂരിപ്പിച്ച് ഉടൻ ഉദ്യോഗ് ആധാർ നമ്പർ ലഭിക്കും. രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല രജിസ്ട്രേഷൻ ഫീസും ഇല്ല. വിവരങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
Navigation menuMicrosoft Translator
Take Udyog Aadhaar
Udyog Aadhaar is a system for registration of micro and medium enterprises. This is necessary for you to get subsidy, including mandatory registration or subsidy provided by government agencies. This is required to get cheaper current from KSEB and to avail revenue tax and building tax exemption. You can easily register through the website http://udyogaadhar.gov.in in just 3 minutes without having to go into offices. The Udyog aadhaar number will be provided by the aadhaar number, bank account details and project details and the aadhaar number will be obtained soon after filling up a page form. No documents need to be submitted and no registration fee. You just need to attest the information yourself.
ഇനി വേണ്ടത് സാമ്പത്തിക സഹായം ആണ് അല്ലേ?
ചകിരി മില്ല് തുടങ്ങാൻ ആവശ്യമായ ചെലവിൻറെ പകുതി അല്ലെങ്കിൽ പരമാവധി 25 ലക്ഷം രൂപ വരെ സർക്കാർ നിങ്ങൾക്ക് സബ്സിഡിയായി നൽകും. സ്ഥലത്തിൻറെയും കെട്ടിടത്തിൻറെയും വിലയിൻ മേൽ പരമാവധി 12.5 ലക്ഷം രൂപവരെയും യന്ത്രസാമഗ്രികൾക്ക് ബാക്കി തുകയും എന്നതാണ് മാനദണ്ഡം. ബാക്കി തുകയ്ക്ക് ആവശ്യമെങ്കിൽ ബാങ്കുകൾ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പ്രോജക്ടിൻറെ സാമ്പത്തിക/ സാങ്കേതിക സാധ്യതകൾ വിലയിരുത്തി നിങ്ങൾക്ക് വായ്പ നൽകും.
ഡീഫൈബറിംങ് മെഷീൻ എവിടെ കിട്ടും?
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മെഷീനറി മാനുഫാക്ച്വറിംങ് ഫാക്ടറിയിൽ എല്ലാവിധ സാങ്കേതിക പരീക്ഷണങ്ങളും നടത്തി മികച്ച എൻജിനീയർമാരുടെ കീഴിൽ രൂപകൽപന ചെയ്ത വികസിപ്പിച്ച് നിർമ്മിച്ചെടുത്ത, ഗ്യാരണ്ടിയും സർവീസും ലഭ്യമായ ഡീഫൈബറിംങ് മെഷീനുകളാണ് ഇന്ന് കേരളത്തിലുടനീളം കയർ സഹകരണസംഘങ്ങൾ ഉപയോഗിക്കുന്നത്. ഇത് സബ്സിഡിയോടെ വാങ്ങാനാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതല്ലെങ്കിൽ സ്വകാര്യമേഖലയിൽ നിർമ്മിക്കുന്ന യന്ത്രങ്ങൾ വാങ്ങുന്നതിനും തടസ്സമൊന്നുമില്ല. കൂടുതൽ തൊണ്ട് സംഭരിക്കാം എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ അതിനനുസരിച്ച് വലിപ്പവും ശേഷിയും കൂടിയ മിൽ സ്ഥാപിക്കാനും തടസ്സമൊന്നുമില്ല.
ഇനി നമുക്ക് പ്രവർത്തനമാരംഭിക്കാം
കൃത്യമായ ആസൂത്രണത്തിലൂടെ വേണം മുന്നോട്ടുപോകാൻ. ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്നതിനും ലാഭം കുറയ്ക്കുന്നതിനും കാരണമാകുന്നത് കാലതാമസമാണ്. തൊണ്ട് ശേഖരത്തിന് ഉൾപ്പെടെ അത് ഉണ്ടാകരുത്. അതിനുള്ള ആസൂത്രണമാണ് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ആത്മാർത്ഥതയോടെ ജോലിചെയ്യാൻ തയ്യാറുള്ളവരെ കണ്ടെത്തി ജോലിക്ക് നിയമിക്കുക. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക. തൊണ്ട് ശേഖരണം മുതൽ ചകിരിനാരുകൾ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നത് വരെയുള്ള ഘട്ടങ്ങൾക്കായി മികച്ച ആസൂത്രണം ഉണ്ടെങ്കിൽ ഇനി നിങ്ങൾക്ക് ഒന്നും പേടിക്കാനില്ല. കുറഞ്ഞത് അഞ്ച് പേർക്ക് എങ്കിലും മാസവരുമാനം ഉറപ്പാക്കിയ, അഞ്ചു കുടുംബങ്ങളുടെ അത്താണിയായ നല്ലൊരു തൊഴിൽദാതാവ് കൂടിയായി നിങ്ങൾ ഇപ്പോൾ മാറിക്കഴിഞ്ഞിരിക്കുന്നു.
പാഴാക്കി കളയുന്ന തൊണ്ട് നമുക്ക് ഏറെ വിലപ്പെട്ടതാണ്
നമുക്ക് ആവശ്യമായ ഏക അസംസ്കൃതവസ്തു തൊണ്ടാണ്. നാളികേരത്തിൻറെ നാട്ടിൽ അതിനൊട്ട് ക്ഷാമവുമില്ല. കേരളത്തിൽ പ്രതിവർഷം ശരാശരി 524 കോടി നാളികേരമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. അതായത് അത്രയും തൊണ്ട നമുക്ക് ലഭ്യമാണ്. ഓരോ ജില്ലയിലെയും നാളികേര ഉത്പാദനം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനുതകുന്ന ഒരു മാപ്പ് അനുബന്ധമായി ചേർത്തിട്ടുണ്ട്.
മലബാർ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊണ്ട ഉൽപ്പാദനം നടക്കുന്നതെന്ന് അതു നോക്കിയാൽ മനസ്സിലാകും.
കേരളത്തിലെ പ്രതിവർഷം നാളികേര ഉത്പാദനം കോടിയിൽ. ഓരോ ജില്ലയിലെയും ആകെ തൊണ്ടിൽ എത്രമാത്രം കയർ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നു എന്നത് ബ്രാക്കറ്റിൽ.
കണ്ണൂർ കാസർഗോഡ് 53.3 (2.6)
വയനാട് 5.9 (ഇല്ല)
കോഴിക്കോട് (100.1)
മലപ്പുറം 93.3 (2.7)
പാലക്കാട് 44.2 (ഇല്ല)
തൃശ്ശൂർ 48.5 (2.4)
എറണാകുളം 21.2 (0.4)
ഇടുക്കി 7.5 (ഇല്ല)
കോട്ടയം 14 (2.1)
ആലപ്പുഴ 21.8 (10.9)
കൊല്ലം പത്തനംതിട്ട 47.9 (4.79)
തിരുവനന്തപുരം 66.5 (3.3)
ആകെ 524.2 (34.2)
നാളികേര ഉത്പാദനം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ നിന്നാണ് ഏറ്റവും കുറവ് തൊണ്ട് കയർ ഉൽപ്പാദനത്തിനായി ഇപ്പോൾ ശേഖരിക്കപ്പെടുന്നത് എന്നും ഈ മാപ്പിൽ നിന്ന് വ്യക്തമാണ്. കളയുന്ന തൊണ്ട് ശേഖരിക്കുക എന്നത് മാത്രമാണ് നമ്മുക്ക് മുന്നിലുള്ള പ്രധാന ജോലി. അതിന് ആവശ്യമായ ഏതു മാർഗ്ഗവും സ്വീകരിക്കാം. വിലയ്‌ക്കോ അല്ലാതെയോ ശേഖരിക്കാം. അതിനായി കുടുംബശ്രീ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാം. ഇതര സംസ്ഥാനങ്ങളിലേക്ക് കേറ്റി കൊണ്ടുപോകുന്ന തൊണ്ട് നമുക്ക് ഇവിടെ തന്നെ ശേഖരിച്ചു ചകിരി ആക്കാൻ ഉപയോഗിക്കാം.
ചകിരി മറ്റും എവിടെ കൊണ്ടുപോയി കൊടുക്കും?
നിങ്ങളുടെ ഫാക്ടറിയിൽ ഉൽപ്പാദിപ്പിച്ച കേരളത്തിൻറെ സ്വന്തം സുവർണ്ണ നാരുകൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായമായ വിലയ്ക്ക് കയർഫെഡ് സംഭരിച്ചു കൊള്ളും. നിങ്ങൾ ഉൽപ്പാദിപ്പിച്ച് കയർഫെഡിന് കൈമാറിയ ചകിരിനാരുകൾ കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായത്തിന് കൈത്താങ്ങ് ആവുകയാണ്. കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന കയർപിരി തൊഴിലാളികളുടെ കരങ്ങളിലേക്ക് ആണ് അത് ചെല്ലുന്നത്. കയറായും കയർ ഉൽപ്പന്നങ്ങൾ ആയും അത് ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്കും വിദേശ വിപണികളിലും കയറ്റി അയക്കപ്പെടുന്നു.
അപ്പോൾ നിങ്ങൾ, നിങ്ങളുടെ ഫാക്ടറിയിലേക്ക്, വീട്ടിലേക്ക്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്കും, സ്ഥാപനങ്ങളിലേക്കും ഓരോ കയർ തടുക്കുകൾ കൂടി വാങ്ങുകയല്ലേ.
അപ്പോൾ നിങ്ങൾ ഉത്പാദിപ്പിച്ച ഓണത്തിൻറെ ഉപഭോക്താവ് കൂടിയായി ഒരു പുതിയ സംസ്കാരത്തിന് വഴിതെളിക്കൂ. രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായതിൽ അഭിമാനിക്കൂ.
ബന്ധപ്പെടേണ്ട പ്രൊജക്ട് ഓഫീസുകളുടെ വിവരങ്ങൾ
Thiruvananthapuram Project Office (Coir), Chirayinkeezhu, Mini Civil Station, AttingalPO- 695101
0470-2626581 Mob 9495154434
Kollam & Pathanamthitta Project Office (Coir), Kollam, Civil Station, POKollam- 691013
0474-2793412 mob 9809016005
Alappuzha Project Office (Coir), Kayamkulam, 2nd Floor Mini Civil Station,Kayamkulam - 690502
0479-2442469 Mob 9446071531
Project Office (Coir), Alappuzha, CCNBRoad, Coir Corparation Bulding,Alappuzha - 688001
0477-2245268 Mob 9446071531
Kottayam & Idukki Project Office (Coir), Vaikom, Near SMSNHSSVaikom. PO- 686141
0482-9231371 mob 9446000377
Emakulam Project Office (Coir), North Paravur.Mini Civil station, North Paravur,PO- 683513
0484-2442533 Mob 9495016149
Thrissur Project Office (Coir), Thrissur, New Jai Hind Market Building, Room No 34,M.ORoad,Thrissur- 689001
0487-2423047 Mob 9497193550
Malappuram & Palakkad Project Office (Coir), Ponnani.Mini Civil station, Ponnani Nagaram, PO - 679583
0494-2666029 Mob 9446029579
Kozhikkode & Wayanad Project Office (Coir), Kozhikkode, Nadakkavu PO,Vellayi,Kozhikkode - 673011
0495-2768460 Mob 9446029579
Kannur & Kasaragod Project Office (Coir), Kannur, Civil Station P.0 Khadi Tower Kannur - 670002
0497-2705034 Mob 9947350592
കടപ്പാട് : കയർ വികസന ഡയറക്ടറേറ്റ് , തിരുവനന്തപുരം
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
Share your comments