ടിഷ്യൂ കൾച്ചറിലൂടെ തഴക്കൈത തൈകൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം തൃശൂർ ജില്ലയിലെ കുഴൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ തഴക്കൈത തൈകൾ ഉൽപാദിപ്പിക്കുന്ന ഈ കാർഷിക ഗവേഷണ ഉപകേന്ദ്രം രാജ്യത്ത് ആദ്യമായാണ് . 8 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രം പ്രാവർത്തികമാക്കുന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആയിരക്കണക്കിന് വനിതകൾ പരമ്പരാഗതമായി തഴപ്പായ നിർമ്മിക്കുന്നതായാണ് 2010ൽ വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പായനിർമ്മാണത്തിന് ആവശ്യമായ തഴ കിട്ടാനില്ലാത്തത് ഈ പരമ്പരാഗത തൊഴിൽ മേഖലയെ അവതാളത്തിലാക്കിയിരുന്നു.ഇതിന് പരിഹാരമായാണ് ടിഷ്യൂ കൾച്ചറിലൂടെ തൈകൾ ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയത്.
തിരുവനന്തപുരം പാലോട് ആസ്ഥാനമായുള്ള ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് സെന്ററിന്റെ ഉപകേന്ദ്രമാണ് കുഴൂരിൽ പ്രാവർത്തികമാകുന്നത്.6.41 കോടി രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചാണ് ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. കാർഷിക വിളകളുടേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടേയും ഉൽപ്പാദനത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഈ കാർഷിക ഗവേഷണ ഉപകേന്ദ്രത്തിന് വലിയ സാധ്യതകളാണ് കാണുന്നത്.വിവിധ കാർഷിക വിളകളുടെ ടിഷ്യൂകൾച്ചർ തൈകളാണ് കേന്ദ്രത്തിൽ ആദ്യം ഉൽപ്പാദിപ്പിക്കുകയെന്ന് കേന്ദ്രം മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ.കെ.സതീഷ് കുമാർ അറിയിച്ചു.ഈ സംവിധാനത്തിലൂടെ രോഗമില്ലാത്ത തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. തഴക്കൈത തൈ കൂടാതെ 15 ഇനത്തോളം വാഴതൈകൾ, ജാതി, ഏലം, കുരുമുളക്,കൈതച്ചക്ക, പപ്പായ, ഔഷധചെടികൾ, അലങ്കാര ചെടികൾ എന്നിവയും ടിഷ്യൂ കൾച്ചറിലൂടെ ഉൽപ്പാദിപ്പിക്കുന്നതാണ് ഈ കാർഷിക ഗവേഷണ ഉപകേന്ദ്രത്തിന്റെ പദ്ധതിയിലുള്ളത്.
ടിഷ്യൂകൾച്ചർ തഴകൈത ഉദ്പാദിപ്പിക്കാൻ കേന്ദ്രം
ടിഷ്യൂ കൾച്ചറിലൂടെ തഴക്കൈത തൈകൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം തൃശൂർ ജില്ലയിലെ കുഴൂരിൽ പ്രവർത്തനം ആരംഭിക്കുന്നു.
Share your comments