സെബിയിലെ (Securities and Exchange Board of India - SEBI) ഇൻഫോർമേഷൻ ടെക്നോളജി വിഭാഗത്തിലുള്ള 24 അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/07/2022)
അവസാന തീയതി
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
തസ്തിക- ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) - ഇൻഫോർമേഷൻ ടെക്നോളജി
ഒഴിവുകളുടെ എണ്ണം - 24
യുആർ - 11
ഇഡബ്ലിയുഎസ് - 1
ഒബിസി - 5
എസ് സി -4
എസ് റ്റി - 3
ആകെ - 24
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/07/2022)
പേ സ്കെയിൽ
44500-89150
പ്രായപരിധി
30 വയസ്സ് ആണ് പ്രായപരിധി.
UR EWS, OBC ഉദ്യോഗാർത്ഥികൾക്ക്: 1000/-, SC/ ST/ PwBD-ക്ക്: 100/- എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് sebi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിലെ 700ലധികം ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി ജൂലൈ 14. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 31. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 31. മൂന്ന്-ഘട്ട പ്രക്രിയയായിരിക്കും തിരഞ്ഞെടുപ്പ്. ആദ്യഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ, രണ്ടാം ഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ പരീക്ഷ, മൂന്നാം ഘട്ടം അഭിമുഖം.
Share your comments