സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലുള്ള ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. പാരാ മെഡിക്കൽ തസ്തികകളിലാണ് ഒഴിവുകൾ. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, എക്സ-റേ, ഡ്രസർ, ലാബ് സൂപ്രണ്ടന്റ്, ലാബ് അസിസ്റ്റന്റ്, ദന്തൽ ഹൈജീനിസ്റ്റ്, ഫിസിയോത്തെറാപ്പിസ്റ്റ്, ഓഡിയോ കം സ്പീച്ച് തെറാപ്പിസ്റ്റ്, റിഫ്രാക്ഷനിസ്റ്റ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. 75 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിലാസ്പൂരുലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള സെൻട്രൽ ആശുപത്രിയിലാണ് നിയമനം ലഭിക്കുക.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു
അഭിമുഖം നടക്കുന്ന തീയതികൾ
സ്റ്റാഫ് നഴ്സ്- ജനുവരി 18, 19, 20, 21
ഫാർമസിസ്റ്റ്, എക്സ-റേ, ഡ്രസർ- ജനുവരി 22
ലാബ് സൂപ്രണ്ടന്റ്, ലാബ് അസിസ്റ്റന്റ്, ദന്തൽ ഹൈജീനിസ്റ്റ്, ഫിസിയോത്തെറാപ്പിസ്റ്റ്, ഓഡിയോ കം സ്പീച്ച് തെറാപ്പിസ്റ്റ്, റിഫ്രാക്ഷനിസ്റ്റ്- ജനുവരി 24, 25
ഒഴിവുകളുടെ വിശദവിവരങ്ങൾ
സ്റ്റാഫ് നഴ്സ്- 49
ഫാർമസിസ്റ്റ്- 4 ഒഴിവുകൾ
ഡ്രസർ- 6 ഒഴിവുകൾ
എക്സ്-റേ ടെക്നീഷ്യൻ- 3 ഒഴിവുകൾ
ദന്തൽ ഹൈജീനിസ്റ്റ്- 1 ഒഴിവ്
ലാബ് സൂപ്രണ്ടന്റ്- 2 ഒഴിവുകൾ
ലാബ് അസിസ്റ്റന്റ്- 7 ഒഴിവുകൾ
ഫിസിയോതെറാപ്പിസ്റ്റ്- 1 ഒഴിവ്
ഓഡിയോ കം സ്പീച്ച് തെറാപ്പിസ്റ്റ്- 1 ഒഴിവ്
റിഫ്രാക്ഷനിസ്റ്റ്- 1 ഒഴിവ്
ഈ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം
യോഗ്യത
അപേക്ഷിക്കാൻ അഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ മനസ്സിലാക്കാം.
തെരഞ്ഞെടുപ്പ് രീതി
വാക്ക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. Office of the Medical Director, Central Hospital, SEC Railway, Bilaspur എന്ന വിലാസത്തിലായിരിക്കും അഭിമുഖം നടക്കുക.
Share your comments