''ഞങ്ങൾ രണ്ട് വർഷം ഇവിടെ കൃഷിയിറക്കി. വെള്ളം കയറി കൃഷി നശിച്ചതിനാൽ ആ രണ്ടു വർഷവും കൊയ്യാൻ കഴിഞ്ഞില്ല. പിന്നെ കൃഷിയൊന്നും കാര്യമായി നടന്നില്ല''. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കൃഷിമന്ത്രിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷക സ്നേഹികളും ജനപ്രതിനിധികളും ഒന്നിച്ചെത്തി അതേ പാടത്ത് വിത്തെറിഞ്ഞപ്പോൾ മുതിർന്ന കർഷകനായ കെ. പി. വർഗീസിന്റെ കണ്ണുകളിൽ ഇന്നും പഴയ തിളക്കം. എൺപതാം വയസിലും പാളത്തൊപ്പിയണിഞ്ഞ് കൃഷിമന്ത്രി വി. സ്. സുനിൽ കുമാറിനൊപ്പം പാടത്തേക്ക്.
ഒരുകാലത്ത് മഴവെള്ളം നിറഞ്ഞ് കൃഷി നശിച്ചെങ്കിൽ പിന്നീട് തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ പാടശേഖരത്തേക്ക് വെള്ളമെത്താതെ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. മീനച്ചിലാര്‍-കൊടൂരാര്‍-മീനന്തലയാര്‍ നദീ പുനസംയോജനത്തിന്റെ ഭാഗമായി കൈത്തോടുകളുടെ പുനര്‍ജീവനം സാദ്ധ്യമായതിലൂടെയാണ് പാടശേഖരങ്ങള്‍ കൃഷിയിറക്കാന്‍ സജ്ജമായത്. പാടങ്ങളിലേയ്ക്ക് വെള്ളമെത്താന്‍ വഴിതെളിഞ്ഞതോടെയാണ് കൃഷിയും തിരിച്ചു വന്നത്.
മണര്‍കാട്, വിജയപുരം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ 15 വര്‍ഷമായി തരിശുകിടന്ന 1200 ഏക്കർ പാടശേഖരങ്ങളിലാണ് ശനിയാഴ്ച കൃഷിയിറക്കാനാരംഭിച്ചത്. വെള്ളം വറ്റിച്ച് നിലം ഒരുക്കുന്നതുവരെയുള്ള പ്രവര്‍ത്തികള്‍ ജനപങ്കാളിത്തത്തോടെയാണ് നടത്തിയത്.
മുതിർന്ന കർഷകനായ കെ. പി. വർഗീസിന് തെങ്ങിൻ തൈ നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച നാലുമണിക്കാറ്റിന് സമീപം പാലമുറി പാലത്തിങ്കല്‍ നടന്ന വിത മഹോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
പാമ്പാടി കണ്ടപ്പളളിൽ കർഷകനായ ബാബു സ്വത്തമായി കൃഷി ചെയ്തുണ്ടാക്കിയ റെഡ് ജിഞ്ചർ തൈ നൽകിക്കൊണ്ടാണ് മന്ത്രി ഉൾപ്പെടെയുള്ളവരെ സ്വാഗതം ചെയ്തത്.
CN Remya Chittettu Kottayam, #KrishiJagran
വിത്തെറിഞ്ഞു; സ്വപനം യാഥാർത്ഥ്യമായി
''ഞങ്ങൾ രണ്ട് വർഷം ഇവിടെ കൃഷിയിറക്കി. വെള്ളം കയറി കൃഷി നശിച്ചതിനാൽ ആ രണ്ടു വർഷവും കൊയ്യാൻ കഴിഞ്ഞില്ല. പിന്നെ കൃഷിയൊന്നും കാര്യമായി നടന്നില്ല''. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കൃഷിമന്ത്രിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷക സ്നേഹികളും ജനപ്രതിനിധികളും ഒന്നിച്ചെത്തി അതേ പാടത്ത് വിത്തെറിഞ്ഞപ്പോൾ മുതിർന്ന കർഷകനായ കെ. പി. വർഗീസിന്റെ കണ്ണുകളിൽ ഇന്നും പഴയ തിളക്കം. എൺപതാം വയസിലും പാളത്തൊപ്പിയണിഞ്ഞ് കൃഷിമന്ത്രി വി. സ്. സുനിൽ കുമാറിനൊപ്പം പാടത്തേക്ക്.
Share your comments