രണ്ടുപതിറ്റാണ്ടിലേറെ കൃഷികള്‍ ഒന്നും ചെയ്യാതെ തരിശായികിടന്ന ഭൂമിയില്‍ പൊന്നുവിളയിച്ച് നാടിനു മാതൃകയായി 5 ചെറുപ്പക്കാര്‍. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ അമ്പാടി മലയിലെ 5 ഏക്കറിലാണ് നൂറുമേനി വിളയിച്ചത്. എം ജി മണി, സി വി ഷിജി , എന്‍ വി ഷോജി, ഇ വി ഏലിയാസ്, വി ജി സുരേഷ്, എന്നിവര്‍ ചേര്‍ന്ന് ഫ്രണ്ട്‌സ് എന്ന പേരില്‍ ജെഎല്‍ജി ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൂടാതെ അതിനുവേണ്ട നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത് അംഗം ജോണ്‍സന്‍ തോമസിന്റെയും, സ്‌കൂള്‍ കുട്ടികളുടെയും , പ്രവര്‍ത്തനത്തിന്റെ ഫലമായി നൂറുമേനി കൊയ്‌തെടുത്തപ്പോള്‍ നാടാകെ ഒന്നാകുകയായിരുന്നു .
ഈ പ്രചോദനത്തിന്റെ ബാക്കിപത്രമായി ഒട്ടേറെ ചെറുപ്പക്കാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരിശു ഭൂമിയില്‍ വിളവിറക്കുന്നതിനു സന്നദ്ധരായി മുന്നോട്ടു വരുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയം. കൃഷി ഉത്പന്നങ്ങളുടെ ഉല്പാദനത്തില്‍ ചോറ്റാനിക്കര പഞ്ചായത്ത് ഇപ്പോള്‍ സ്വയം പര്യാപ്തതയുടെ പാതയിലൂടെ ആണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. വിവിധ ക്ലബ്ബുകളുടെയും , റെസിഡന്‍സ് അസ്സോസിയേഷനുകളുടെയും ആഭ്യമുഖ്യത്തില്‍ തരിശുഭൂമികളില്‍ നൂറുമേനിയാണ് വിളവെടുത്തുകൊണ്ടിരിക്കുന്നത് .
വയലില്‍ പി ടി പൗലോസ്, തറക്കണ്ടത്തില്‍ ടി എം വര്‍ഗീസ്, എന്നിവരാണ് കൃഷിക്കായി സ്ഥലം വിട്ടുനല്‍കിയത് .പൊന്‍മണി ഇനത്തില്‍പ്പെട്ട വിത്താണ്് വയലില്‍ പാടത്ത് നൂറു മേനി വിളയിച്ചത്. തിരുവാങ്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കൊയ്ത്തുല്‍സവത്തില്‍ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് അംഗം ആശ സനല്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
തയ്യാറാക്കിയത്: രമ്യ കെ പ്രഭ
Share your comments