സംസ്ഥാനത്ത് പാലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഒരു വര്‍ഷത്തിനകം സ്വയംപര്യാപ്തത നേടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്ഷീരവികസന വകുപ്പും ക്ഷീരസഹകരണ സംഘങ്ങളും സംയുക്തമായി നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലൂടെ അടുത്ത വര്‍ഷം തന്നെ സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചിറയിന്‍കീഴ് പഞ്ചായത്തില്‍ ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി ശാര്‍ക്കര ക്ഷേത്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പാലുല്‍പ്പാദന മേഖലയില്‍ 17 ശതമാനം വര്‍ദ്ധനയാണുണ്ടായത്. കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവിളി വിഷാംശം കലര്‍ന്ന ഭക്ഷണമാണ്. ഈ വെല്ലുവിളി നേരിടണമെങ്കില്‍ പാല്‍, ഇറച്ചി, മുട്ട, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചേ മതിയാകൂ. ക്ഷീരമേഖലയിലേയ്ക്ക് ചെറുപ്പക്കാര്‍ കൂടുതലായി കടന്നുവരുന്നത് സന്തോഷകരമായ മാറ്റമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് ഓരോ കോടി രൂപ ചെലവില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പ്രതിദിന പാലുല്‍പ്പാദനം 8,500 ലിറ്ററായി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ഷീരവികസന മേഖലയില്‍ നിന്നും പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് 10 കോടി രൂപയിലധികം വരുമാനവും ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നു.
ചടങ്ങില്‍ പശു, കിടാരി തുടങ്ങിയവയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനായ യോഗത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments