മിലറ്റ് ഫെസ്റ്റ് 2023 നബാർഡിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് മിലറ്റുകളുടെ കൃഷി രീതി മൂല്യവർദ്ധന ഔഷധഗുണങ്ങൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു.
കിസാൻ സർവീസ് സൊസൈറ്റി,കപിലാ ഫൗണ്ടേഷൻ,മില്ലറ്റ് മിഷൻ കേരള ചിറ്റാരിക്കൽഡെവലപ്മെൻറ് അതോറിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടുകൂടിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഡിവൈഎസ്പി ഡോക്ടർ വി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നബാർഡ് ഡി ഡി എം ശ്രീമതി ദിവ്യ എസ് അധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ശ്രീ ജോസ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി.
KSS കാസർകോട് ജില്ലാ പ്രസിഡണ്ട് ശ്രീ കെ പി അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കിസാൻ സർവീസ് സൊസൈറ്റി ദേശീയ വൈസ് ചെയർമാൻ M R സുനിൽകുമാർ KSS സംസ്ഥാന ട്രഷറർ അബ്ബാസ് കല്ലട്ര,യൂസഫ് ഹാജി കാഞ്ഞങ്ങാട് എന്നിവർ ആശംസകളർപ്പിച്ചു.സബാസ്റ്റ്യൻ കോട്ടയിൽ ചിറ്റാരിക്കാൽ നന്ദി രേഖപ്പെടുത്തി.
തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ :ഗായത്രി കാർത്തികേയൻ, ഡോ.കൃഷ്ണശ്രീ (കാർഷിക കോളേജ് പടന്നക്കാട് ),ശ്രീ പി കെ ലാൽ (മിലറ്റ് മിഷൻ കേരള സംസ്ഥാന കോർഡിനേറ്റർ),ഡോക്ടർ എ വി സുരേഷ് (ടീം ലീഡർ കപിലാ ഫൗണ്ടേഷൻ വെൽനസ് ഡിവിഷൻ )ജോസ് തയ്യിൽ എന്നിവർ ക്ലാസുകൾ നയിച്ചു.സെമിനാറിലും എക്സിബിഷനിലും
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം ആളുകൾ പങ്കെടുത്തു.
Share your comments