<
  1. News

പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം, വസ്ത്ര നിർമ്മാണ മേഖല പ്രതിസന്ധിയിലേക്ക്...

ആഭ്യന്തരവിപണിയിൽ പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു.

Priyanka Menon
പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം
പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം

ആഭ്യന്തരവിപണിയിൽ പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന പഞ്ഞിയും പരുത്തി നൂലും ഇരട്ടി വില നൽകി ഇറക്കുമതി ചെയ്തു ഉപയോഗിക്കേണ്ട അവസ്ഥയാണ് നിലവിൽ ഇന്ത്യയിൽ. ആഭ്യന്തരവിപണിയിൽ പഞ്ഞി കിട്ടാത്ത അവസ്ഥ വരുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വസ്ത്ര നിർമാണ മേഖലയിൽ ആണ്. പ്രധാന അസംസ്കൃത വസ്തുവായ പരുത്തിനൂൽ കിട്ടാത്ത അവസ്ഥ വരുന്നതുകൊണ്ട് വസ്ത്ര നിർമ്മാണ മേഖലയ്ക്കൊപ്പം കയറ്റുമതി മേഖലയും പ്രതിസന്ധിയുടെ വക്കിലാണ്. രണ്ടു വർഷമായി പഞ്ഞിയുടെ ദൗർലഭ്യം മൂലം പഞ്ഞിനൂൽ കിട്ടാതെ വരികയും, ഇതിന് വലിയ തുക നൂൽ മില്ലുടമകൾ നൽകേണ്ടി വരികയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തരിശിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണം: മന്ത്രി എം വി ഗോവിന്ദന്‍

രാജ്യത്ത് പഞ്ഞിയുടെ ലഭ്യത സാധാരണനിലയിൽ എത്തുന്ന സീസൺ ആരംഭിക്കാൻ ഇനിയും ആറു മാസം കാത്തിരിക്കണം. അപ്പോഴേക്കും ഈ മേഖല തകർച്ചയുടെ വക്കിൽ ആകും. ഇതിനെതിരെ കേന്ദ്രസർക്കാർ അടിയന്തരമായി എന്തെങ്കിലും നടപടികൾ എടുക്കണം എന്നാണ് വസ്ത്ര നിർമ്മാണ മേഖലയിൽ ഉള്ളവർ അഭിപ്രായപ്പെടുന്നത്. സ്റ്റോക്കുള്ള പഞ്ഞി ഉപയോഗിച്ച് നൂൽ നിർമിക്കുകയോ പഞ്ഞി ഇറക്കുമതി ചെയ്യുകയുമാണ് മില്ലുടമകളുടെ മുന്നിലുള്ള പോംവഴി. ഇറക്കുമതി ചെലവേറിയതിനാൽ തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് വസ്ത്ര നിർമ്മാണ മേഖലയിൽ നിന്നുള്ള സംഘടനകൾ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നു.

അതിനെതുടർന്ന് പഞ്ഞി ഇറക്കുമതിക്കുള്ള 11 ശതമാനം തീരുവ ഈ വർഷം സെപ്റ്റംബർ 30 വരെ എടുത്തുകളഞ്ഞത് വസ്ത്ര നിർമാതാക്കൾക്കും, മില്ല് ഉടമകൾക്കും അല്പം ആശ്വാസം പകരുന്ന കാര്യമാണ്. എന്നാൽ എല്ലാ മാസവും നൂൽ വില വർധിപ്പിക്കുന്നത് ഇവരെ പ്രതിസന്ധിയിലാക്കുന്നു. നമ്മുടെ നാട്ടിൽ നിന്ന് കയറ്റി അയക്കുന്ന പഞ്ഞി തന്നെ വലിയ തുക മുടക്കി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥ ശോചനീയമാണ്. ഇതുകൂടാതെ പ്രത്യക്ഷമായും പരോക്ഷമായും 8 ലക്ഷത്തിന് മേലെ ആളുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയിലെ കട ബാധ്യത: സർവേ

ഇവരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു വക നടപടികളും കൈക്കൊള്ളുന്നില്ല. ഈ മേഖലയുടെ തകർച്ച കടുത്ത തൊഴിലില്ലായ്മ പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 16 മുതൽ 21 വരെ വസ്ത്ര നിർമ്മാണ മേഖലയിലെ സംഘടനകൾ ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Update: യോഗ്യരായ കർഷകരിൽ നിന്ന് സർക്കാർ അപേക്ഷ ക്ഷണിക്കുന്നു

English Summary: Severe shortage of cotton and cotton yarn, crisis in the garment sector

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds