സംസ്ഥാനത്ത് ഷാഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത. കേരളത്തെ കൂടാതെ തമിഴ്നാട്, സിക്കിം കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ശക്തമാകും. കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിൽ ശക്തമായി അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയോടൊപ്പം തീവ്രമായ കാറ്റും വരാൻ സാധ്യത.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments