1. News

ഷാഹീൻ ചുഴലിക്കാറ്റ് എത്തി, കേരളത്തിന് അതീവ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഷാഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത. കേരളത്തെ കൂടാതെ തമിഴ്നാട്, സിക്കിം കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ശക്തമാകും. കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിൽ ശക്തമായ അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയോടൊപ്പം തീവ്രമായ കാറ്റും വരാൻ സാധ്യത.

Priyanka Menon
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിൽ ശക്തമായ അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിൽ ശക്തമായ അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ

സംസ്ഥാനത്ത് ഷാഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത. കേരളത്തെ കൂടാതെ തമിഴ്നാട്, സിക്കിം കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ശക്തമാകും. കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിൽ ശക്തമായി അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയോടൊപ്പം തീവ്രമായ കാറ്റും വരാൻ സാധ്യത.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

02-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്
03-10-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
04-10-2021: കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
05-10-2021: കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)

02-10-2021 & 03-10-2021: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.

English Summary: shahin wind updated

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds