കൃഷിയിടങ്ങളില്‍ യന്ത്രവത്ക്കരണം സാധ്യമാക്കി സ്വയംസഹായ തൊഴിലധിഷ്ഠിത സൊസൈറ്റികള്‍ (Self-Help Employment Societies). ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും യന്ത്രവത്കരണം സാധ്യമാക്കുകവഴി കൃഷിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കൃഷിയവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് സ്വയംസഹായ തൊഴിലധിഷ്ഠിത സൊസൈറ്റികള്‍ ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്തുകള്‍ പരിശീലനം ലഭിച്ച സൊസൈറ്റി അംഗങ്ങള്‍ക്ക് യന്ത്രസാമഗ്രികള്‍ വിതരണം ചെയ്യും. സൊസൈറ്റി അംഗങ്ങള്‍ നാമമാത്രമായ നിരക്കില്‍ കൃഷിക്കാര്‍ക്ക് സേവനങ്ങള്‍ നല്കും.
സംസ്ഥാനത്ത് ഇടുക്കിജില്ലയിലാണ് സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സജീവമായിട്ടുള്ളത്. ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ 16 സ്വയംസഹായ തൊഴിലധിഷ്ഠിത സൊസൈറ്റികള്‍ക്ക് ഇതിനകം തന്നെ കാര്‍ഷികയന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ഓരോ സൊസൈറ്റിയിലും 10 മുതല്‍ 20 വരെ അംഗങ്ങളുണ്ട്. പമ്പ് സെറ്റ്, കളയെടുക്കല്‍ യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കൃഷിസാമഗ്രികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും.
കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ ചെലവിലും സമയബന്ധിതമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ, കര്‍ഷകര്‍ക്ക് സഹായകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്, ഒരു നിശ്ചിത വരുമാനം ഉറപ്പു വരുത്തുന്നു. ആദ്യ ഘട്ടത്തില്‍ 3 ലക്ഷം രൂപയാണ് ലഭ്യമാക്കുക. ഇതില്‍ സൊസൈറ്റിയുടെ വിഹിതം 30,000 രൂപയാണ്. ദേവികുളം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്കായി 43.2 ലക്ഷം രൂപ ഇതിനകംതന്നെ ചിലവഴിച്ചിട്ടുണ്ട്.
Share your comments