സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SIDBI) അസിസ്റ്റന്റ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയും താൽപ്പര്യവുമുളള ഉദ്യോഗാർത്ഥികൾക്ക് www.sidbi.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. ഗ്രേഡ് എ ജനറൽ സ്ട്രീം വിഭാഗത്തിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: സ്‌ട്രൈഡ്-22: 2600 ഓളം തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയർ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജനുവരി 3 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ (കൊമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന), നിയമബിരുദം/എൻജിനീയറിങ് ബിരുദമോ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ വിഷയങ്ങൾക്കു മുൻഗണന), സിഎ/സിഎസ്/സിഡബ്ല്യുഎ/സിഎംഎ/സിഎഫ്‌എ യോ അല്ലെങ്കിൽ പിഎച്ച്ഡിയോ ആയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/12/2022)
പ്രായപരിധി
ഉദ്യോഗാർത്ഥികൾ 21നും 28 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങള്‍
എഴുത്തുപരീക്ഷ
ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയും പഴ്സനൽ ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരിയിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷ ഫീസ്
1100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, അംഗപരിമിതർ എന്നിവർ 175 രൂപ അടച്ചാൽ മതിയാകും.
Share your comments