<
  1. News

കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി അവസരമൊരുക്കുന്നു

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സുഭിക്ഷ കേരളം – സംയോജിത ഭഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി (internship programme ) അവസരമൊരുക്കുന്നു.

Asha Sadasiv

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സുഭിക്ഷ കേരളം – സംയോജിത ഭഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ – പരിശീലന പരിപാടികൾക്കായി (internship programme ) അവസരമൊരുക്കുന്നു. സുഭിക്ഷ കേരളം- പദ്ധതി ഭാഗമായി പരമാവധി യുവാക്കളെയും വിദ്യാർഥികളെയും കാർഷിക സംസ്കൃതി അറിയുന്നതിനും കാർഷിക വ്യവസായ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കുന്നതിനുമായി കൊണ്ടുവരുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കൃഷി ബിരുദധാരികൾ, വി എച്ച് എസ് ഇ സർട്ടിഫിക്കറ്റ് ഉള്ളവർ, മാനേജ്മെൻറ് ബിരുദധാരികൾ, സോഷ്യൽവർക്ക് ബിരുദധാരികൾ, മറ്റ് ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ ഡിപ്ലോമക്കാർ, മാനേജ്മെൻ്റ് ഇൻ ബിസി നസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമക്കാർ എന്നിവർക്കെല്ലാം ഈ പരിശീലന പരിപാടിയിൽ പങ്കുചേരാം. ആറുമാസ പരിശീലന കാലയളവിൽ കർഷകരുമായി സംവദിക്കുന്നതിനും, വിള വിവരം, വിള ആരോഗ്യം, വിളവെടുപ്പ്, വിപണി വിഭവ സമാഹരണം, സാങ്കേതിക സഹായങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്, ഡാറ്റാ എൻട്രി, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിൽ പരിചയം സൃഷ്ടിക്കുന്നതിനും സാധ്യമാകും. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ഇവരുടെ പ്രവർത്തനം വളരെ സഹായകരമായിരിക്കും. ഈ പരിശീലന കാലയളവിൽ കൃഷിഭവൻ, ബ്ലോക്ക് തലത്തിലെ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസ്, ജില്ലാ കൃഷി ഓഫീസ്, കൃഷി വകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സേവനങ്ങൾ നടത്തുന്നതിനും അവസരം ഉണ്ടായിരിക്കും. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് പ്രത്യേക സർട്ടിഫിക്കറ്റും നൽകും. സന്നദ്ധ പ്രവർത്തകർക്കും അവസരം കൃഷി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും കാർഷിക മേഖലയിലെ സാധ്യതകൾ അറിയുന്നതിനും സന്നദ്ധ പ്രവർത്തകർക്കും മേൽ പറഞ്ഞ രീതിയിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനുള്ള യജ്ഞത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയായി നമുക്കിതിനെ കാണാം.

As part of the Subhiksha Kerala - Integrated Food Security Scheme of the State Government, the Department of Agriculture is offering a six-month internship program for educated youth and students.

കടപ്പാട് : ഫേസ്ബുക് പേജ് കൃഷി വകുപ്പ് മന്ത്രി ശ്രി വി.എസ് സുനിൽ കുമാർ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ ആക്ടിൽ കാലാനുസൃതമായ ഭേദഗതികൾ ഇനിയും വേണം. മണ്ണിൽ പണിയെടുക്കുന്ന റബ്ബർ കർഷകന് പറയാനുള്ളത്.

English Summary: Six months internship training in the Department of Agriculture

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds