<
  1. News

സ്കിൽ ലോൺ സ്കീം: ജോലി കണ്ടെത്താനായി ഈടില്ലാതെ 1.5 ലക്ഷം രൂപ വരെ വായ്പ

കേന്ദ്ര സര്‍ക്കാരിൻെറ സ്കിൽ ലോൺ പദ്ധതിയാണ് ഈ സൗകര്യമൊരുക്കുന്നത്. ഉദ്യോഗാർഥികൾക്ക് ഇഷ്ടമുള്ള തൊഴിൽമേഖലയിൽ പരിശീലനം നേടി തൊഴിൽ കണ്ടെത്തുന്നതിനാണ് ഈ പ്രത്യേക വായ്പ നൽകുന്നത്. കേന്ദ്ര സര്‍ക്കാരിൻെറ സ്കിൽ ലോൺ പദ്ധതിക്ക് കീഴിലാണ് ജാമ്യമോ ഈടോ ആവശ്യമില്ലാത്ത വായ്പ ലഭിക്കുക. വിവിധ ബാങ്കുകൾ പദ്ധതി പ്രകാരം ഈട് രഹിത വായപ ലഭ്യമാക്കുന്നുണ്ട്. 2015 ജൂലൈയിൽ ആണ് സ്‌കിൽ ലോൺ സ്‌കീം ആരംഭിച്ചത്.

Meera Sandeep
Skill Loan Scheme: Loan up to Rs. 1.5 lakhs without collateral to find a job
Skill Loan Scheme: Loan up to Rs. 1.5 lakhs without collateral to find a job

കേന്ദ്ര സര്‍ക്കാരിൻെറ സ്കിൽ ലോൺ പദ്ധതിയാണ് ഈ സൗകര്യമൊരുക്കുന്നത്.  ഉദ്യോഗാർഥികൾക്ക്  ഇഷ്ടമുള്ള തൊഴിൽമേഖലയിൽ പരിശീലനം നേടി തൊഴിൽ കണ്ടെത്തുന്നതിനാണ് ഈ പ്രത്യേക വായ്പ നൽകുന്നത്.   കേന്ദ്ര സര്‍ക്കാരിൻെറ സ്കിൽ ലോൺ പദ്ധതിക്ക് കീഴിലാണ് ജാമ്യമോ ഈടോ ആവശ്യമില്ലാത്ത വായ്പ ലഭിക്കുക.  വിവിധ ബാങ്കുകൾ പദ്ധതി പ്രകാരം ഈട് രഹിത വായ്പ്പ ലഭ്യമാക്കുന്നുണ്ട്. 2015 ജൂലൈയിൽ ആണ് സ്‌കിൽ ലോൺ സ്‌കീം ആരംഭിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗത്വമുള്ള എല്ലാ ബാങ്കുകൾക്കും ആർബിഐ അംഗീകാരമുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ സ്കീം ബാധകമാണ്. 5,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭവന വായ്പ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണ്? എത്രയാണ് അടിസ്ഥാന നിരക്ക്? വിശദാംശങ്ങൾ

ആർക്കൊക്കെ വായ്‌പ്പ ലഭ്യമാക്കാം?

ഐടിഐകൾ, പോളിടെക്നിക്ക് സ്ഥാപനങ്ങൾ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സ്ഥാപനങ്ങളിലും സ്റ്റേറ്റ് സ്‌കിൽ മിഷനു കീഴലുമുള്ള കോഴ്സുകൾക്ക് വായ്പ ലഭിക്കും. അടിസ്ഥാന എംഎസിഎൽആര്‍ നിരക്കിലും പരമാവധി 1.5 ശതമാനം വരെയാണ് അധിക പലിശ ഈടാക്കുക.

ബന്ധപ്പെട്ട വാർത്തകൾ:5 ലക്ഷം രൂപ വായ്‌പ്പ; തിരിച്ചടവ് കാലാവധി 15 വർഷം, അറിയാം ഗ്രാമീൺ ഈസി ലോൺ

ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. ക്രെഡിറ്റ് ഗാരൻറി ട്രസ്റ്റ് കമ്പനിയാണ് വായ്പകൾക്ക് ഈട് നൽകുക. ഗുണഭോക്താവിൽ നിന്ന് ഈട് വങ്ങാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുവാദമില്ല.

ഇപ്പോൾ അപേക്ഷിക്കാം

അസാപ് കേരളയും കനറാ ബാങ്കു ചേർന്ന് നൈപുണ്യ വായ്പ പദ്ധതി നടപ്പാക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പകൾ ഉള്ളവര്‍ക്കും ലോണിനായി അപേക്ഷിക്കാം. കാനറാ ബാങ്ക് ശാഖ വഴി നേരിട്ടോ വിദ്യാലക്ഷ്മി പോര്‍ട്ടൽ വഴിയോ ലോണിനായി അപേക്ഷ നൽകാം. എസ്ബിഐ ഉൾപ്പെടെയുള്ള വിവിധ ബാങ്കുകളും സ്കിൽ ലോൺ നൽകുന്നുണ്ട് . ആറ് വര്‍ഷം മുതൽ ഒരു വര്‍ഷം വരെയുള്ള മോറട്ടോറിയത്തോടെയാണ് എസ്ബിഐ വായ്പകൾ ലഭ്യമാക്കുന്നത്. കോഴ്‌സ് ഫീസ്, പരീക്ഷ ഫീസ്, പഠന സാമഗ്രികൾക്ക് ഉള്ള ചെലവുകൾ എന്നിവ ലോണിൽ ഉൾപ്പെടുന്നു. വ്യവസായിക പരിശീലന പദ്ധതികൾക്കുൾപ്പെടെ സഹായം ലഭിക്കും.

English Summary: Skill Loan Scheme: Loan up to Rs. 1.5 lakhs without collateral to find a job

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds