നൈപുണ്യവികസന പരിശീലനത്തിൽ ഭാഗമാകുന്നവർക്കു കേന്ദ്രസർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 2019 മാർച്ച് മുതൽ പ്രാബല്യമുണ്ടാകും. ജോലിയിൽ പ്രവേശിച്ചു 3 മാസം വരെ ആനുകൂല്യത്തിനുള്ള വ്യവസ്ഥയും വിജ്ഞാപനത്തിലുണ്ട്.
വിവിധ തൊഴിൽമേഖലകളിൽ പരിശീലനം നടത്തുന്നവർക്ക് ഓരോ മണിക്കൂറിലും 33.40 -46.70 രൂപ അടിസ്ഥാന സഹായം. ഭിന്നശേഷിക്കാർക്കും പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും 5000 രൂപ വരെ യാത്രാ ആനുകൂല്യം.
• താമസിച്ചു പരിശീലനം നേടുന്നവർക്കു വാടകയിനത്തിൽ പ്രതിദിനം 220 - 375 രൂപ, നോൺ-റസിഡൻഷ്യൽ രീതിയിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ബിപിഎൽ വിഭാഗക്കാർക്കു പ്രതിമാസം 1000 -1500 രൂപ
യാത്രാബത്ത
• പരിശീലനം പൂർത്തിയാക്കിയ ആൺകുട്ടികൾക്കു ജോലിയിൽ പ്രവേശിച്ചു 2 മാസം വരെയും പെൺകുട്ടികൾക്കു 3 മാസം വരെയും പ്രതിമാസം 1500 രൂപസഹായം; ഭിന്നശേഷിക്കാർക്ക് 3000 രൂപ.
ഭിന്നശേഷിക്കാർക്കു വീൽചെയർ ഉൾപ്പെടെയുള്ളവയ്ക്കായി 5000 രൂപ സഹായം; ജോലി കണ്ടെത്താനും 5000 രൂപ.
Share your comments