<
  1. News

ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

Meera Sandeep
ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു
ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു

എറണാകുളം: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ചെറുധാന്യ കൃഷിയുടെ ആദ്യ വിളവെടുപ്പാണിത്. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത കേരളം മിഷൻ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ചെറുധാന്യകൃഷി പരിശീലന പരിപാടിയുമായി അനുബന്ധിച്ചാണ് കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിൽ ചെറുധാന്യകൃഷി സംഘടിപ്പിച്ചത്.

കോട്ടുവള്ളി കൃഷിഭവനിലെ മുൻ കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനുവിന്റെ നേതൃത്വത്തിൽ, സ്കൂൾ അങ്കണത്തിൽ മൂന്നു സെൻറ് സ്ഥലത്ത് എൻ.എസ്.എസ് വിദ്യാർത്ഥികൾ നവംബർ 2023ൽ ആരംഭിച്ച മണിച്ചോളം കൃഷിയാണ് വിളവെടുത്തത്.

പോഷകങ്ങളുടെ കലവറയാണ് മില്ലറ്റ്സ്, രോഗ പ്രതിരോധത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും, സഹായകമാകുന്ന ചെറുധാന്യങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. 

ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ഗോപികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം ജിജി അനിൽ കുമാർ, കരുമല്ലൂർ കൃഷി ഓഫീസർ എൽസ ജൈൽസ്, സ്കൂൾ പ്രിൻസിപ്പാൾ പീറ്റർ ജോൺ, എച്ച്.എം ജിഷ വർഗ്ഗീസ്, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മേഘന ബാബു, ഹരിത കേരള മിഷൻ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Small grains: District's first Maize crop harvested

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds