നാലഞ്ചു ദിവസം മൽസ്യം കേടുകൂടാതെ സൂക്ഷിക്കാൻ മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക്:
കൊച്ചിയിലെ മൽസ്യ സാങ്കേതികകേന്ദ്രം (സിെഎഎഫ്ടി) ചെറുകിട മൽസ്യ കച്ചവടക്കാർക്കായി മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക് തയാറാക്കിയിരിക്കുന്നു.തുറന്ന ചുറ്റുപാടുകളിലാണ് ചെറുകിട കച്ചവടക്കാർ മൽസ്യം വിൽപനയ്ക്കു വയ്ക്കുന്നത്.
കൊച്ചിയിലെ മൽസ്യ സാങ്കേതികകേന്ദ്രം ചെറുകിട മൽസ്യ കച്ചവടക്കാർക്കായി മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക് തയാറാക്കിയിരിക്കുന്നു. തുറന്ന ചുറ്റുപാടുകളിലാണ് ചെറുകിട കച്ചവടക്കാർ മൽസ്യം വിൽപനയ്ക്കു വയ്ക്കുന്നത്. പച്ച മൽസ്യം ഏറെനേരം തുറന്നുവയ്ക്കുന്നതു പൊടിപടലങ്ങളും, മറ്റു മാലിന്യങ്ങളും അതിൽ കലരാനും ഈച്ചകളുടെയും മറ്റു പ്രാണി, കീടങ്ങളുടെയും ഉപദ്രവം ഉണ്ടാവാനും ഇടയാക്കുന്നു. ഇത് ഈ മൽസ്യം ഉപയോഗിക്കുന്നവർക്കു പല രോഗങ്ങൾക്കും വഴിവച്ചേക്കാം. കൂടാതെ, പ്രാണിശല്യം ഒഴിവാക്കാനും മൽസ്യം കേടുകൂടാതിരിക്കാനും കച്ചവടക്കാർ പലതരം രാസപദാർഥങ്ങളും, രാസകീടനാശിനികളും ഉപയോഗിക്കുന്നുമുണ്ട്. ഐസ്, മൽസ്യം വിപണനം നടത്താനുള്ള തട്ടുകൾക്കു വ്യാപാരികൾ ഏറെ തുക ചെലവഴിക്കേണ്ടതുമുണ്ട്. ഇവയ്ക്കെല്ലാം പരിഹാരമായാണ് ശീതീകരണ സംവിധാനത്തോടെ മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക് വികസിപ്പിച്ചത്.
പ്രധാന സവിശേഷതകൾ.
ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് ഉരുട്ടി കൊണ്ടുപോകാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കിയോ സ്കിൽ ചില്ലുകൂട്ടിനുള്ളിൽ 20–30 കിലോയും ഐസ് പെട്ടിക്കുള്ളിൽ 70–80 കിലോയും മൽസ്യം നിറയ്ക്കാം. ശീതീകരണ സംവിധാനവും ഇൻസുലേറ്റ് ചെയ്ത ഐസ് പെട്ടിയും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ (ss 304) ഉപയോഗിച്ചാണു മൽസ്യം പ്രദർശിപ്പിക്കാനുള്ള അറകൾ നിർമിച്ചിരിക്കുന്നത്. ചട്ടം നിർമിക്കാൻ ഗ്ലാസോ പോളി കാർബൺ ഷീറ്റോ ഉപയോഗിക്കുന്നു.
ഉപഭോക്താവിന് മീൻ നേരിട്ടുകണ്ടു തിരഞ്ഞ...ഉപഭോക്താവിന് മീൻ നേരിട്ടുകണ്ടു തിരഞ്ഞെടുക്കാവുന്ന രീതിയിലാണു രൂപ കൽപന. കിയോസ്കിന്റെ ചില്ലിങ് യൂണിറ്റ് എസി കറന്റിലാണ് പ്രവർത്തിക്കുന്നത്. ഇൻവെർട്ടർ ബാറ്ററിയിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനവും ഉണ്ട്.
2 ഡിഗ്രി സെൽഷ്യസ്‍ മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണു ശീതീകരിച്ച അറകളിൽ മൽസ്യം വച്ചിരിക്കുന്നത്. ദുർഗന്ധമോ മലിനജലമോ പുറത്തേക്കു വരുന്നില്ല.ഐസ് ഉപയോഗിക്കാ. ഐസ് ഉപയോഗിക്കാതെ തന്നെ നാലഞ്ചു ദിവസം മൽസ്യം കേടുകൂടാതെ സൂക്ഷിക്കാം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു ശുചിയോടെ മൽസ്യം വിൽക്കാനും കൂടുതൽ ലാഭം ഉണ്ടാക്കാനും കഴിയും. ജിഎസ്ടി സഹിതം ഉദ്ദേശം 60,000 രൂപയാണ് ഇതിനു ചെലവ്.
English Summary: small scale mobile fish vending Kiosk opened
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments