കേന്ദ്രസർക്കാരിന്റെ കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിൽ (സ്മാം) രജിസ്ട്രേഷൻ ആരംഭിച്ചു. കർഷകർക്ക് www.agrimachinery.nic.in എന്ന വെബ്സൈറ്റിൽക്കൂടി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രസീത്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ ആവശ്യമാണ്. എസ്.സി/എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം കൂടി ആവശ്യമാണ്.
ചെറുകിട നാമമാത്രകർഷകർ, വനിതകൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും.അംഗീകൃത കർഷക കുട്ടായ്മകൾ, അംഗീകൃത പാടശേഖരസമിതികൾ, കാർഷിക കർമ്മസേനകൾ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 40 ശതമാനം വരെ സബ്സിഡി നൽകും.
കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സംരംഭകർ ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വർഷത്തിൽ രണ്ട് ഉപകരണങ്ങൾ മാത്രമാണ് അനുവദിക്കുന്നത്.
പദ്ധതിയുടെ മാർഗിർദ്ദേശങ്ങൾ അനുസരിച്ച് അംഗീകരിച്ചിട്ടുളള വിതരണക്കാരിൽ നിന്ന് മാത്രമേ മുൻഗണ നാടിസ്ഥാനത്തിൽ കാർഷിക ഉപകരണങ്ങൾ വാങ്ങുവാൻ കഴിയുകയുള്ളുവെന്നും കൃഷി അസി. എക്സി. എഞ്ചിനീയർ അറിയിച്ചു. കൃഷി അസി. എക് സി എഞ്ചിനീയർ : 8281211692, കൃഷി അസി. എക്സി. എഞ്ചി നിയർ 7510250619, ടെക്നിക്കൽ അസിസ്റ്റന്റ് 6282516897, 9496836833.
Share your comments