
വൈത്തിരിയിലെ അബു സാലി പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ വന്ന ക്ഷീരകര്‍ഷകന്‍. മഴക്കാലത്ത്മണ്ണിടിഞ്ഞു തൊഴുത്തില്‍ വീണും, അസുഖം വന്നും കറവയുള്ള പശു ചത്തുപോയി. വീട്ടിലുള്ളത് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനാണ്. ഭാര്യ കാന്‍സര്‍ വന്നു മരണപ്പെട്ടതാണ്. പശുവളര്‍ത്തല്‍ ആശ്രയിച്ചു പോകുന്ന കുടുംബം. ഇവരെ സഹായിക്കാന്‍ എത്തിയത് പേരാവൂരിലെ 'മണത്തണകൂട്ടം' വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന'ഡൊണേറ്റ് എ കൗ' പദ്ധതിയില്‍ പ്രകാരമാണ് ഈ കൂട്ടായ്മ ഇവരെ സഹായിക്കാനെത്തിയത്. 60000 രൂപ വിലയുള്ള ഒരു കറവ പശുവിനെയാണ് ഈ സാമൂഹ്യമാധ്യമ ഗ്രൂപ്പ് അബു സാലിക്ക് വാങ്ങി നല്‍കിയത്.
മുന്‍പ് ഒരു വര്‍ഷം പേരാവൂരില്‍ ജോലി ചെയ്ത കല്‍പ്പറ്റ ബ്ലോക്ക് ക്ഷീരവികസന വകുപ്പ് ഓഫീസര്‍ വി.എസ്. ഹര്‍ഷയുമായി പരിചയമുള്ള രണ്ട് പേരാണ് ഇതിന് നേതൃത്വം കൊടുത്തത്. ചാറ്റിംഗ് മാത്രമല്ല, നന്മയുടെ പാല്‍ ചുരത്തുന്ന നല്ല മനസ്സും സമൂഹ മാധ്യമങ്ങളിലെ അംഗങ്ങള്‍ക്കുണ്ടന്ന് തെളിയിച്ചിരിക്കുകയാണ് മണത്തണകൂട്ടം വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങള്‍.
കല്‍പ്പറ്റബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ഉഷ തമ്പി അബു സാലിക്ക് പശുവിനെ കൈമാറി. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി, ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.എം.സെയ്ദ്, ജിന്‍സി സണ്ണി, ക്ഷീരവികസന ഓഫീസര്‍ഹര്‍ഷ. വി.എസ്സ്, ബ്ലോക്ക് സെക്രട്ടറി സരുണ്‍,ക്ഷീരസംഘം പ്രതിനിധികള്‍, കര്‍ഷകര്‍എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Share your comments