<
  1. News

EPF പെൻഷൻ വാങ്ങുന്നവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ ലഭ്യമാക്കാം

ഇപിഎഫ് പെൻഷൻ വാങ്ങുന്നവര്‍ക്കും നിബന്ധനകൾക്ക് വിധേയമായി സാമൂഹിക സുരക്ഷാ പെൻഷൻ ലഭിയ്ക്കും. 4000 രൂപ വരെയുള്ള എൻപിഎസ് പെൻഷൻ വാങ്ങുന്നവര്‍ക്ക് 600 രൂപ ക്ഷേമ പെൻഷനായി വാങ്ങാം

Meera Sandeep
എന്നാൽ കുറഞ്ഞ പെൻഷൻ ഉള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും ലഭിയ്ക്കും
എന്നാൽ കുറഞ്ഞ പെൻഷൻ ഉള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും ലഭിയ്ക്കും

EPF പെൻഷൻ വാങ്ങുന്നവര്‍ക്ക് സര്‍ക്കാരിൻെറ ക്ഷേമ പെൻഷൻ ലഭിയ്ക്കുമോ നാളുകളായി ഉയര്‍ന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണിത്. 

എന്നാൽ കുറഞ്ഞ പെൻഷൻ ഉള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും ലഭിയ്ക്കും. 4,000 രൂപ വരെയാണ് EPF പെൻഷൻ എങ്കിൽ ആണ് 1500 രൂപ ക്ഷേമ പെൻഷനും വാങ്ങാൻ അര്‍ഹതയുള്ളത്.

ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കിയതാണ് നിരവധി പേര്‍ക്ക് ആശ്വാസമാകുന്നത്. 4000 രൂപയിൽ അധികം EPF പെൻഷൻ ഉള്ളവര്‍ക്ക് 600 രൂപ പെൻഷൻ വാങ്ങാൻ അര്‍ഹത ഉണ്ടായിരിക്കും.

4,000 രൂപ വരെ എക്സ്ഗ്രേഷ്യ പെൻഷനോ എൻപിഎസ് പെൻഷനോ വാങ്ങുന്നവര്‍ക്ക് 600 രൂപയാണ് ക്ഷേമ പെൻഷനായി വാങ്ങാനാകുന്നത്.

ക്ഷേമ പെൻഷനുകൾ 1,400 രൂപയിൽ നിന്ന് 1500 രൂപയായി ഉയര്‍ത്തിയിരുന്നു. ക്ഷേമ പെൻഷന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നതിലും ഇളവുണ്ട്. 85 വയസ് കഴിഞ്ഞവര്‍ക്കും ശയ്യാവലംബര്‍ക്കും ഉൾപ്പെടെ ആധാര്‍ നമ്പര്‍ ഇല്ലാതെ തന്നെ പെൻഷൻ അനുവദിയ്ക്കും.

ഇതിന് ഗസറ്റ്ഡ് ഓഫീസര്‍ നൽകുന്ന സാക്ഷിപത്രം സമര്‍പ്പിച്ചാൽ മതിയാകും. വാര്‍ധക്യ കാല പെൻഷൻ കൂടാതെ അവിവാഹിതര്‍, ഭര്‍ത്താവ് മരിച്ചവര്‍, ഭിന്നശേഷിക്കാര്‍, കര്‍ഷക തൊഴിലാളികൾ എന്നിവര്‍ക്കും വിവിധ സാമൂഹിക പെൻഷനുകൾ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.

English Summary: Social Security pension is also available to EPF pensioners

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds