<
  1. News

കര്‍ഷക സമൂഹത്തിന് സാമൂഹ്യസുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പോരായ്മകള്‍ പരിഹരിച്ച് കര്‍ഷ സമൂഹത്തിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന്‍റെയും പാലക്കാട് ജില്ല സഹകരണ ബാങ്കിന്‍റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടത്തിയ നെല്‍കര്‍ഷക-സഹകരണസംഘം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണസംഘങ്ങള്‍ രൂപീകൃതമായത് കര്‍ഷകരെ സഹായിക്കുക ലക്ഷ്യമിട്ടാണ്.

KJ Staff

പോരായ്മകള്‍ പരിഹരിച്ച്  കര്‍ഷ സമൂഹത്തിന് സാമൂഹ്യ സുരക്ഷ  ഉറപ്പാക്കുകയാണ്  സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന്‍റെയും പാലക്കാട് ജില്ല സഹകരണ  ബാങ്കിന്‍റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടത്തിയ നെല്‍കര്‍ഷക-സഹകരണസംഘം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണസംഘങ്ങള്‍ രൂപീകൃതമായത് കര്‍ഷകരെ സഹായിക്കുക ലക്ഷ്യമിട്ടാണ്. ഭൂപരിഷ്ക്കരണത്തിന്‍റെ ഫലമായി  സാധാരണ ജനങ്ങളുടെ ആശ്രയമായി സഹകരണ സംഘങ്ങള്‍ മാറിയതായി കാണാന്‍ സാധിക്കും. കേരളത്തിലെ കര്‍ഷകരുടെ പച്ച തുരുത്താണ് പാലക്കാട്ടെ സഹകരണ മേഖല.സംസ്ഥാനത്തെ മൊത്തം കണക്കനുസരിച്ച് 42 ശതമാനം നെല്ലും  ഉല്‍പ്പാദിപ്പിക്കുന്നത് പാലക്കാട്ടാണ്. പാലക്കാട്ടെ സഹകരണമേഖല നടപ്പാക്കാന്‍ പോകുന്ന നെല്ലു സംഭരണ യജ്ഞത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും കര്‍ഷകര്‍  ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭരണം നടപ്പാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഉല്‍പാദത്തിനനുസരിച്ചുള്ള വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും നെല്‍കൃഷി വിജയകരമാക്കുന്നതിന് ജില്ലയില്‍  നടന്ന നെല്‍കര്‍ഷക സംഗമം ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയം ഉണ്ടാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

 

ഷാഫി  പറമ്പില്‍ എംഎല്‍എ  അധ്യക്ഷനായി. എംഎല്‍എമാരായ  കെ വി വിജയദാസ്, കെ കൃഷ്ണന്‍കുട്ടി, കെ ഡി പ്രസേനന്‍, മുഹമ്മദ് മുഹസിന്‍, സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍ , പിജി രാംദാസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.സഹകരണ മേഖലയില്‍ നെല്ല്  സംഭരിക്കുന്നതിന്‍റെ പദ്ധതി രേഖ പാഡികോ  ചെയര്‍മാന്‍ എസ് സുഭാഷ് ചന്ദ്ര ബോസ് അവതരിപ്പിച്ചു. പദ്ധതി രേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന് പരിപാടിയില്‍ കൈമാറി.

 

പി എ സി എസ് ജില്ലാ പ്രസിഡന്‍റ് എം നാരായണനുണ്ണി, മുന്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍,ആലത്തൂര്‍  സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്  വിസി രാമചന്ദ്രന്‍, തൃത്താല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ വി മരയ്ക്കാര്‍, അകത്തേത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്‍ പ്രേമകുമാരന്‍,ചിററൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്‍റ് കെ ജി ശേഖരനുണ്ണി,കോതകുര്‍ശി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പദ്ധതി രേഖ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.പാലക്കാട് ജോയിന്‍റ് റജിസ്ട്രാര്‍ (ജനറല്‍)  എം കെ ബാബു സ്വാഗതവും ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എം സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ കര്‍ഷകരും സഹകാരികളുമായ ആയിരക്കണക്കിനു പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

English Summary: Social security should be avail to farmers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds