വൈദ്യുതി എത്താത്ത പ്രദേശങ്ങളില്‍ സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിനും, ഡീസല്‍ പമ്പ് സെറ്റ് മാറ്റി പകരം സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കാനും കര്‍ഷകര്‍ക്ക് അവസരം. നിലവില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുതി എത്തിപെടാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് സ്റ്റാന്‍ഡ് ഓലോണ്‍ സോളാര്‍ പമ്പ്സെറ്റുകള്‍ സ്ഥാപിച്ചു നല്‍കും. സ്ഥാപിക്കുന്ന പമ്പ്സെറ്റുകള്‍ക്ക് അനുസരിച്ച് എം എന്‍ ആര്‍ ഇ ബെഞ്ച് മാര്‍ക്ക് തുകയുടെ 60 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സബ്സിഡിയായി നല്‍കും. നിലവില്‍ ഡീസല്‍ പമ്പ് സെറ്റുകള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് അത് മാറ്റി സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുവാനും ഈ ആനുകൂല്യത്തിലൂടെ സാധിക്കും. കുറഞ്ഞത് 25 സെന്റ് സ്ഥലം ഉളളവര്‍ക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്.
Farmers have the opportunity to install solar pump sets in areas where electricity is not available and to replace diesel pump sets with solar pump sets.
Share your comments