ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നൽകുന്ന സൗര സബ്സിഡി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
വിശദവിവരങ്ങൾക്ക് 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
സബ്സിഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക : https://wss.kseb.in/selfservices/sbp
മോഡൽ 1B
1. ശരാശരി ഉപയോഗം 150 യുണിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം
2. കപ്പാസിറ്റി : 2 KW OR 3 KW
3. ഉപഭോക്താവിൻ്റെ മുതൽ മുടക്ക് പ്ലാൻ്റിൻ്റെ വിലയുടെ 20 % മാത്രം
2 KW - 17200 രൂപ
3 KW - 25200 രൂപ
4. ഉപഭോക്താവിന് ലഭിക്കുന്ന യൂണിറ്റ് ഉൽപ്പാദനത്തിൻ്റെ 40 %
5. 25 വർഷത്തേയ്ക്ക് പ്ലാൻ്റിൻ്റെ മെയിൻ്റനൻസ് KSEBL നിർവ്വഹിക്കുന്നു
ഉദാഹരണം
പ്ലാൻ്റ് കപ്പാസിറ്റി : 3 KW
ഉപഭോക്താവ് അടയ്‌ക്കേണ്ട തുക : 25200 രൂപ
പ്രതിമാസ ഉൽപ്പാദനം : 3 KW x 4 യൂണിറ്റ് x 30 ദിവസം = 360 യൂണിറ്റ്
ഉപഭോക്താവിനുള്ള വിഹിതം : 144 യൂണിറ്റ് (360 യൂണിറ്റിൻ്റെ 40 %)
അതായത്, 2 മാസത്തേക്ക് 300 യൂണിറ്റ് ഉപയോഗിക്കുന്ന Rs.1406/- ദ്വൈമാസ ബില്ല് വരുന്ന ഉപഭോക്താവിൻ്റെ വൈദ്യുതി ബിൽ Rs.86/- ആയി ചുരുങ്ങുകയും ചെയ്യുന്നു.
Share your comments