
സൗത്ത് സെൻട്രൽ റെയിൽവേ, സെക്കന്ദരാബാദിലെ വിവിധ ഡിവിഷനുകളിൽ അപ്രന്റിസുകളുടെ ഒഴിവുകൾ. ആകെ 4103 ഒഴിവുകളുണ്ട്. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് https://203.153.33.92/; www.scr.indianrailways.gov.in സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/01/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജനുവരി 29വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
എസി മെക്കാനിക്, കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മിൽറൈറ്റ് മെയിന്റനൻസ്, പെയിന്റർ, വെൽഡർ എന്നി ട്രേഡുകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: എൻഎച്ച്‌പിസിയിൽ 401 ട്രെയിനി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; മികച്ച ശമ്പളം
പ്രായപരിധി
പ്രായം 30.12.2022ന് 15 നും 24 നും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്‌സിവിടി) എന്നിവയാണ് യോഗ്യതകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/01/2023)
സ്റ്റൈപൻഡ്
ചട്ടപ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭ്യമാകും
ഫീസ്
100 രൂപയാണ് ഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
Share your comments