

സുഗന്ധവ്യഞ്ജന വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി സ്പൈസസ് ബോർഡ് പ്രത്യേക ഉപദേശകസമിതി രൂപീകരിച്ചു. കോവിഡ് ബാധയെത്തുടർന്നുണ്ടായ ലോക് ടൗണിൻ്റെ പശ്ചാത്തലത്തിൽ കർഷകരെ സഹായിക്കാനാണിത്. മുളക്, ഏലം, കുരുമുളക്, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്ക് സംശയങ്ങൾ ഫോൺ കോളിലൂടെയോ വാട്സാപ്പിലൂടെയോ ചോദിക്കാം. ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി (വിളസംരക്ഷണം, സാങ്കേതികവിദ്യാ കൈമാറ്റം) ഡോ. എ.കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് കർഷകരെ സഹായിക്കുക.
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments