<
  1. News

ശ്രീനി ഫാ൦സ് ജൈവ കർഷകരെ ക്ഷണിക്കുന്നു.

ശ്രീനി ഫാ൦സ് എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം വിഷമില്ലാത്ത ഭക്ഷണം ആവശ്യക്കാർക്കെത്തിക്കുക , ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിൻതുണ കൊടുക്കുക തുടങ്ങിയവയാണൂ പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസൻ അറിയിച്ചിരുന്നു. Srinivasan said the new venture was aimed at providing non-toxic food to the needy and supporting the promotion of organic farming.

K B Bainda
ഓർഗാനിക് സർട്ടിഫിക്കറ്റുള്ള കർഷകർ അല്ലെങ്കിൽ ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകർ എന്നിവരുടെ കൂട്ടായ്മ
ഓർഗാനിക് സർട്ടിഫിക്കറ്റുള്ള കർഷകർ അല്ലെങ്കിൽ ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകർ എന്നിവരുടെ കൂട്ടായ്മ

 

 

 

 

ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നേതൃത്വത്തിൽ ഒരു സംരംഭം തുടങ്ങിയത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. ശ്രീനി ഫാ൦സ് എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം വിഷമില്ലാത്ത ഭക്ഷണം ആവശ്യക്കാർക്കെത്തിക്കുക , ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിൻതുണ കൊടുക്കുക തുടങ്ങിയവയാണൂ പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസൻ അറിയിച്ചിരുന്നു. Srinivasan said the new venture was aimed at providing non-toxic food to the needy and supporting the promotion of organic farming.

രണ്ടു തലങ്ങളിലായിട്ടാണ് ശ്രീനി ഫാ൦സിന്റെ പ്രവർത്തനം മുൻപോട്ടു കൊണ്ട് പോകുന്നത്. ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് ആദ്യ ഘട്ടം. വയനാട്ടിലും ഇടുക്കിയിലും തൃശൂരും എറണാകുളത്തും നടക്കുന്ന കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. അതിനായി ഓർഗാനിക് സർട്ടിഫിക്കറ്റുള്ള കർഷകർ അല്ലെങ്കിൽ ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകർ എന്നിവരുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മെച്ചപ്പെട്ട നിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശൃംഖലയും പച്ചക്കറികളുടെയും പഴങ്ങളുടെയും ധാന്യങ്ങളുടെയും കയറ്റുമതിക്കുള്ള സംവിധാനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ എറണാകുളത്തു കണ്ടനാടുള്ള നിലവിലെ വിപണന കേന്ദ്രത്തോടൊപ്പം ജൈവ ഉത്പന്നങ്ങൾക്കു മാത്രമായി ജില്ലകൾതോറും വിപണന കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതിയുണ്ട്. ജൈവ ഉത്പന്നങ്ങൾ മതിയായ രീതിയിൽ ലഭ്യമാകുന്ന മുറയ്ക്ക് ആയിരിക്കും ഇത് തുടങ്ങുക. 2021 ജനുവരിയോടെ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാനുള്ള മൊബൈൽ ആപ്പ് നിലവിൽ കൊച്ചിയിൽ പരീക്ഷണ ഘട്ടത്തിലാണ് . ഇതിലൂടെ പച്ചക്കറികൾ, പഴങ്ങൾ ധാന്യങ്ങൾ വിത്തുകൾ വളങ്ങൾ ഓർഗാനിക് കീടനാശിനികൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ വീട്ടിലെത്തും.


രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനികമായ ഓർഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിനായുള്ള ബയോ ടെക്നോളജി വിഭാഗമാണെന്നും ശ്രീനിവാസൻ അറിയിച്ചു.ബയോ ഫെർട്ടിലൈസേർസും ബയോ കൺട്രോൾ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിനുള്ള ലാബ് സംവിധാനം പ്രോജക്ടിന്റെ ഭാഗമായിഎറണാകുളത്തെ കളമശ്ശേരി ബയോ ടെക്നോളജി പാർക്കിലായി ഒരുക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയും കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയും ഈ പ്രോജക്ടിൽ സാങ്കേതിക സഹായികളായി കൂടെയുണ്ട്. ഈ ശ്രമത്തിൽ തങ്ങളോട് സഹകരിക്കാൻ താല്പര്യമുള്ള ജൈവ കർഷകർ, ജൈവ കർഷക കൂട്ടായ്മകൾ, ജൈവ കൃഷിയിൽ പ്രാഗൽഭ്യമുള്ളവർ എന്നിവർ പേര് ജില്ല , പഞ്ചായത്ത് ,സ്ഥലത്തിന്റെ വിസ്തൃതി, ഇപ്പോഴുള്ള കൃഷിയുടെ വിശദവിവരങ്ങൾ , പ്രാഗൽഭ്യം, മൊബൈൽ നമ്പർ തുടങ്ങിയവ വ്യക്തമാക്കി 9020600300 എന്ന നമ്പരിലേക്ക്‌ വാട്സാപ്പ് അയക്കുക


. കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ശ്രീനി ഫാ൦സ് - നടൻ ശ്രീനിവാസനുമെത്തി പുതിയ സംരംഭവുമായി

#Organic #Farming #Farms #Farmer #Biotechnologypark #Rajivgandhicentreforbiotechnology

English Summary: Sreeni Farms invites organic farmers.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds