
ജൂലൈ 1 മുതൽ ജൂലൈ 20 വരെയാണ് എസ്.എസ്.സി മൾട്ടീ ടാസ്കിംഗ് (നോൺ ടെക്നിക്കൽ) പേപ്പർ-1 പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. മാർച്ച് 1ന് നടക്കാനിരുന്ന ഡൽഹി പോലീസ് എസ്.ഐ പരീക്ഷ ഒരു തവണ മാറ്റിവെച്ചിരുന്നു.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്താനിരുന്ന എം.ടി.എസ് ഡൽഹി പോലീസ് എസ്.ഐ പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷയെഴുതാനിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് കാണാൻ എസ്.എസ്.സിയുടെ വെബ്സൈറ്റായ ssc.nic.in സന്ദർശിക്കാം.
മൾട്ടീ ടാസ്കിംഗ് (നോൺ ടെക്നിക്കൽ) പേപ്പർ-1 പരീക്ഷ ജൂലൈ 1 മുതൽ ജൂലൈ 20 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഡൽഹി പോലീസ് എസ്.ഐ പരീക്ഷ, സി.എ.പി.എഫ് (പേപ്പർ-2) എന്നീ പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരുന്നത് ജൂലൈ 12നായിരുന്നു. ഇവ രണ്ടും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി എസ്.എസ്.സി ഉടൻ പ്രഖ്യാപിക്കും.
ഏപ്രിൽ 6 ന് എം.ടി.എസ് പേപ്പർ 1ന്റെ രജിസ്ട്രേഷൻ നടപടികൾ അവസാനിച്ചരുന്നു. ഒന്നാം പേപ്പറിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് രണ്ടാം ഘട്ട പരീക്ഷയുണ്ടാകും. മുൻ ഷെഡ്യൂൾ പ്രകാരം പേപ്പർ -2 നവംബർ 21നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
മാർച്ച് 1നാണ് ഡൽഹി പോലീസ് എസ്.ഐ, സി.എ.പി.എഫ് പേപ്പർ 2 പരീക്ഷ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയാരുന്നു. പിന്നീട് ജൂലൈയിൽ പുതിയ തീയതി പ്രഖ്യാപിച്ചു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിയിരിക്കുന്നത്.
ഒന്നാം പേപ്പറിൽ യോഗ്യത നേടിയവർക്ക് പേപ്പർ 2 ഉണ്ടാകും.
2020 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയായിരുന്നു പേപ്പർ 1 പരീക്ഷ.
Share your comments