<
  1. News

10,000 രൂപ മുതല്‍ മുടക്കില്‍ മാസം 30,000 രൂപ വരെ നേടിത്തരുന്ന ഈ സംരംഭത്തെക്കുറിച്ചറിയൂ

സ്വന്തമായൊരു വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യം തുടങ്ങി ഭാവിയിലേക്ക് ആവശ്യങ്ങള്‍ നിരവധിയാണ്. കൃത്യമായ സാമ്പത്തീക ആസൂത്രണവും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും ചെയ്‌തെങ്കില്‍ മാത്രമാണ് ഈ സാമ്പത്തിക ലക്ഷ്യങ്ങളെല്ലാം ഫലപ്രദമായി നേടിയെടുത്തുകൊണ്ട് സമാധാന പൂര്‍ണമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളൂ.

Meera Sandeep
Start this business with Rs 10,000 and earn up to Rs 30,000 per month!
Start this business with Rs 10,000 and earn up to Rs 30,000 per month!

സ്വന്തമായൊരു വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യം തുടങ്ങി ഭാവിയിലേക്ക് ആവശ്യങ്ങള്‍ നിരവധിയാണ്. കൃത്യമായ സാമ്പത്തീക ആസൂത്രണവും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും ചെയ്‌തെങ്കില്‍ മാത്രമാണ് ഈ സാമ്പത്തിക ലക്ഷ്യങ്ങളെല്ലാം ഫലപ്രദമായി നേടിയെടുത്തുകൊണ്ട് സമാധാന പൂര്‍ണമായ ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളൂ. ശരിയായ നിക്ഷേപ പദ്ധതികളില്‍ കൃത്യ സമയത്ത് നിക്ഷേപം ആരംഭിക്കുന്നത് ഭാവിയിലേക്ക് ഓരോ കാര്യങ്ങള്‍ക്കും ആവശ്യമായ തുക കണ്ടെത്തുവാന്‍ നിങ്ങളെ സഹായിക്കും.

മതിയായ തുക ഇന്ന് നിക്ഷേപം നടത്തിയാലാണ് ഭാവിയില്‍ ആവശ്യത്തിനുള്ള സമ്പാദ്യം സ്വരൂപിക്കുവാനാവുക.. അതിനാല്‍ തന്നെ ഇപ്പോള്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്നും നിശ്ചിത ശതമാനം തുക നിക്ഷേപത്തിനായി മാറ്റി വയ്ക്കുവാന്‍ സാധിക്കണം. എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന പ്രതിമാസ ശമ്പളത്തില്‍ മാത്രം നിന്നുകൊണ്ട് പലപ്പോഴും ഇതിനായി നിങ്ങള്‍ക്ക് സാധിക്കണമെന്നില്ല. അവിടെയാണ് അധിക വരുമാനം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വരുന്നത്.

ജോലിയ്‌ക്കൊപ്പം സ്വന്തമായി ഒരു ചെറുകിട ബിസിനസ് ആരംഭിക്കുന്നത് ഗുണം ചെയ്യും. ജോലിക്കൊപ്പം തന്നെ അതും മുന്നോട്ട് കൊണ്ടുപോയി വരുമാനം ഉയര്‍ത്തുവാന്‍ സാധിക്കും. അത്തരത്തില്‍, പ്രയാസങ്ങളൊന്നുമില്ലാതെ ആരംഭിക്കാവുന്ന ചെറിയൊരു ബിസിനസ് സംരഭത്തെ കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. അതാണ് അച്ചാര്‍ നിര്‍മാണം. ചെറിയ മുടക്ക് മുതലില്‍ കീശ നിറയെ ഇതിലൂടെ സമ്പാദിക്കാം.

വീട്ടില്‍ തന്നെ ആരംഭിക്കാം എന്നതാണ് അച്ചാര്‍ നിര്‍മാണ സംരംഭത്തിന്റെ പ്രധാന സവിശേഷത.  ബിസിനസ് പതിയെ വളര്‍ന്നു വരുമ്പോള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ മറ്റൊരു നിര്‍മാണ യൂണിറ്റ് തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയാകും. എങ്ങനെയാണ് ബിസിനസ് ആരംഭിക്കുന്നതെന്നും എളുപ്പത്തില്‍ വരുമാനം കണ്ടെത്തുന്നതെന്നും നോക്കാം.
വീട്ടില്‍ അച്ചാര്‍ നിര്‍മാണ സംരംഭം താത്പര്യമുള്ള ഏതൊരു വ്യക്തിയ്ക്കും ആരംഭിക്കാവുന്നതാണ്. ചുരുങ്ങിയത് 10,000 രൂപയാണ് അച്ചാര്‍ നിര്‍മാണത്തിനായി മാറ്റി വയ്‌ക്കേണ്ടത്. ഇതിലൂടെ മാസം 25,000 രൂപ മുതല്‍ 30,000 രൂപ വരെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

എന്നാല്‍ നിങ്ങളുടെ അച്ചാറിന് നിങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ഉപഭോക്തൃ അടിത്തറയും ഡിമാന്റും അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വരുമാനം എത്ര ലഭിക്കുമെന്ന് നിശ്ചയിക്കപ്പെടുന്നത്.
ഓണ്‍ലൈന്‍, ഹോള്‍സെയില്‍, റിട്ടെയില്‍ വിപണികളിലും റീട്ടെയില്‍ ചെയിനുകളിലും ഉത്പ്പന്നത്തിനായി മാര്‍ക്കറ്റ് കണ്ടെത്താവുന്നതാണ്. ഉത്പന്നം എത്രത്തോളം വ്യാപിപ്പിക്കുന്നുവോ അത്രത്തോളം ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. സംരംഭകര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ പല സാമ്പത്തിക ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിച്ചു വരുന്നുണ്ട്. അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ ശ്രമിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

അച്ചാര്‍ നിര്‍മാണ യൂണിറ്റ് വീട്ടില്‍ തയ്യാറാക്കുന്നിനായി 900 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്ഥലമാണ് വേണ്ടത്. അച്ചാര്‍ തയ്യാറാക്കുവാനും, തണുപ്പിക്കുവാനും, അതിന്റെ പാക്കിംഗിനും മറ്റുമായി തുറന്ന ഒരു സ്ഥലമാണ് അഭികാമ്യം. അച്ചാര്‍ പെട്ടെന്ന് ചീത്തയായി പോകാതിരിക്കുന്നതിനായി നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും വളരെ ഏറെ ശുചിത്വം പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പെട്ടെന്ന് തന്നെ അ്ച്ചാര്‍ ചീത്തയാവുകയും അത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

എല്ലാ കാലത്തും ഏറെ ഡിമാന്റ് ഉള്ള ഉത്പ്പന്നമാണ് അച്ചാര്‍. ഗുണമേന്മയിലും രുചിയിലും വിട്ടുവീഴ്ചയില്ലാതെ അച്ചാര്‍ തയ്യാറാക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ ലാഭം നിങ്ങളെ തേടി വരും. പരിശ്രമത്തിലൂടെ ബിസിനസ് പടിപടിയായി വളര്‍ത്തിക്കൊണ്ടു വരുവാനും സാധിക്കും. പുതിയ പരിക്ഷണങ്ങളിലൂടെ ഉത്പന്നങ്ങള്‍ വൈവിധ്യവത്ക്കരിക്കുകയും ചെയ്യാം.

അച്ചാര്‍ ബിസിനസ് ആരംഭിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, എഫ്എസ്എസ്എഐ) ലൈസന്‍സ് സ്വന്തമാക്കേണ്ടതുണ്ട്. ഓണ്‍ലൈനായി ഫോറം പൂരിപ്പിച്ചു നല്‍കിക്കൊണ്ട് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.

English Summary: Start this business with Rs 10,000 and earn up to Rs 30,000 per month!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds