തൃശ്ശൂർ: ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ക്ഷീര വികസന വകുപ്പ് അവസരം ഒരുക്കുന്നു. 2022-23 സംസ്ഥാന ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു.
ക്ഷീരകർഷകർ, ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, മൃഗസംരക്ഷണ വകുപ്പ്, KDFWF, KLDB മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ ജനുവരി 25ന് മുൻപായി മേൽവിലാസം, ഇ.മെയിൽ ഐഡി, വാട്സാപ്പ് നമ്പർ എന്നിവയിലൂടെ ലഭ്യമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ലാഭം നേടുന്ന ഒരു ക്ഷീര കർഷകനാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ താഴെ പറയുന്നവ ചെയ്തുനോക്കൂ
മേൽവിലാസം : ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്,പി.ഒ, 680020; ഇ-മെയിൽ : dd-tsr.dairy@kerala.gov.in ; വാട്സാപ്പ് നമ്പർ : 7306559394. അപേക്ഷ വഴി ലഭിക്കുന്ന പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.
ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ ഫെബ്രുവരി മാസം ക്ഷീര കർഷക സംഗമം സംഘടിപ്പിക്കുന്നത്. വിളംബര ജാഥ, കർഷക സംഗമം, സെമിനാറുകൾ, കലാ സാംസ്കാരിക സമ്മേളനം, മൃഗസംരക്ഷണ - ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദന-വിപണന സാധ്യതകളെ മനസിലാക്കാൻ കഴിയുന്ന എക്സിബിഷൻ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് കർഷക സംഗമം സംഘടിപ്പിക്കുന്നത്.
Share your comments