<
  1. News

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

കർഷകോത്തമ: ഇടുക്കി സ്വദേശി സി ഡി രവീന്ദ്രന്‍ നായര്‍, കാർഷിക ഗവേഷണത്തിനുള്ള എം.എസ്.സ്വാമിനാഥൻ അവാർഡിന് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.എ ലത അർഹയായി... കൂടുതൽ വിവരങ്ങൾ അറിയാം.

Lakshmi Rathish
കർഷകോത്തമ: ഇടുക്കി സ്വദേശി സി ഡി രവീന്ദ്രന്‍ നായര്‍
കർഷകോത്തമ: ഇടുക്കി സ്വദേശി സി ഡി രവീന്ദ്രന്‍ നായര്‍

തിരുവനന്തപുരം: കേരള കൃഷി വകുപ്പ് ഏർപ്പെടുത്തിയ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരത്തിന് (2 ലക്ഷം രൂപ) ഇടുക്കി സ്വദേശി സി ഡി രവീന്ദ്രന്‍ നായര്‍ അർഹനായി. ശ്രീ. സി. അച്ച്യുത മേനോൻ സ്മാരക അവാര്‍ഡ് (10 ലക്ഷം രൂപ) വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കി. കാർഷിക ഗവേഷണത്തിനുള്ള എം.എസ്.സ്വാമിനാഥൻ അവാർഡിന് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.എ ലത അർഹയായി. സംഘകൃഷിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് (5 ലക്ഷം) മാതകോട് നെല്ലുത്പാദക പാടശേഖര സമിതി നേടി. കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ ഏര്‍ പെട്ടിരിക്കുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് നൽകുന്ന അവാർഡ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ശ്രാവന്തിക എസ്.പി. കരസ്ഥമാക്കി. അതാത് വര്‍ഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനുനൽകുന്ന അവാർഡ് (2023 മില്ലറ്റ് പദ്ധതി) പുരൂർ കൃഷിഭവനും മികച്ച പ്രവർത്തനം കാഴ്ചവച്ച കൃഷി ഭവന് നൽകുന്ന അവാർഡായി വി.വി രാഘവൻ സ്മാരക അവാർഡ് മീനങ്ങാടി കൃഷിഭവനും കരസ്ഥമാക്കി. മലപ്പുറം താനാളൂർ സ്വദേശി സുഷമ പി.ടി. കേരകേസരി പുരസ്കാരവും (രണ്ടു ലക്ഷം) നേടി.

മറ്റ് അവാർഡുകൾ നേടിയവർ..
യുവ കർഷക - പാലക്കാട് ചിറ്റൂർ സ്വദേശി ഹരിവരതരാജ് ജി. (1 ലക്ഷം).
ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് / ക്ലസ്റ്റർ - ചേകാടി ഊര് (ഒന്നാം സ്ഥാനം-3 ലക്ഷം), മേമാരി (രണ്ടാം സ്ഥാനം - 2 ലക്ഷം)
മികച്ച ജൈവ കർഷക - കോട്ടയം മോനിപ്പിള്ളി സ്വദേശി രശ്മി മാത്യു (1 ലക്ഷം)
പച്ചക്കറി കർഷകനുള്ള ഹരിതമിത്ര - ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്.എസ്.പി (1 ലക്ഷം)
ഹൈടെക് കർഷകൻ - തിരുവനന്തപുരം പേരൂർക്കട സ്വദേശി തൻവീർ അഹമ്മദ് ജെ (1 ലക്ഷം)
കർഷകജ്യോതി - പാലക്കാട് അഗളി സ്വദേശി മണികണ്ഠൻ വി കെ (1 ലക്ഷം)
തേനീച്ച കർഷകൻ - ഇടുക്കി കുമളി സ്വദേശി ഫിലിപ്പ് മാത്യു (1 ലക്ഷം)
കർഷകതിലകം - കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെ (1 ലക്ഷം)

ശ്രമശക്തി - പാലക്കാട് പെരുമാട്ടി സ്വദേശി ഇന്ദിര (1 ലക്ഷം)
കാർഷിക മേഖലയിലെ നൂതന ആശയം - തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ് കുമാർ എസ് (1 ലക്ഷം)
കർഷകഭാരതി
1. അച്ചടി മാധ്യമം - മാതൃഭൂമി ചീഫ് സബ് എഡിറ്റർ റ്റി.വി. രാധാകൃഷ്ണൻ
2. ദൃശ്യ മാധ്യമം - ദൂരദർശൻ പ്രോഗ്രാം അസിസ്റ്റൻറ് ശശി
3. നവ മാധ്യമം - മണ്ണുത്തി വെറ്ററിനറി കോളേജ് പ്രൊഫസർ ഡോ. സാബിൻ ജോർജ് & എറണാകുളം തൃപ്പൂണിത്തറ സ്വദേശിനി പ്രിയങ്ക മേനോൻ
ക്ഷോണിസംരക്ഷണ അവാർഡ് - കണ്ണൂർ നടുവിൽ സ്വദേശി അഗസ്റ്റിൻ തോമസ്
മികച്ച കൂൺ കർഷകൻ - കോഴിക്കോട് കോടഞ്ചേരി സ്വദേശി ജസൽ കെ

ചക്ക സംസ്കരണം / മൂല്യവർധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് - വയനാട് മീനങ്ങാടി സ്വദേശി ജോൺസൺ പി.ജെ
കൃഷിക്കൂട്ടം
1. ഉത്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം - പൈതൃക കർഷക സംഘം, മലപ്പുറം
2. സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം - പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ, എറണാകുളം
3. മൂല്യവർധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം - തിരുമാറാടി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, എറണാകുളം
കർഷക വിദ്യാർത്ഥി (സ്‌കൂൾ തലം) - കൊല്ലം കുണ്ടറ സ്വദേശി ചിന്മയി പി
കർഷക വിദ്യാർത്ഥി (ഹയർ സെക്കൻഡറി സ്‌കൂൾ തലം) - തിരുവനന്തപുരം പാറശാല സ്വദേശി അക്ഷയ് വി
കർഷക വിദ്യാർത്ഥി (കലാലയം) - കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ആദിത്യൻ എ
കാർഷിക മേഖലയിൽ കയറ്റുമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് - പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സൂസൻ ഷാജി

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (PACS) - അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്
എഫ്.പി.ഓ / എഫ്.പി.സി - തിരുനെല്ലി അഗ്രിപ്രൊഡ്യൂസർ കമ്പനി, തിരുനെല്ലി, വയനാട് & കെ. കെ. രാമചന്ദ്രൻ, ചെയർമാൻ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി
റെസിഡൻസ് അസോസിയേഷൻ - കടയിൽ കുടുമ്പ റസിഡൻസ് വെൽഫെയർ അസോസിയേഷൻ
വിദ്യാഭ്യാസ സ്ഥാപനം -
ഒന്നാം സ്ഥാനം: ശ്രീനാരായണ പൊളി ടെക്‌നിക് കോളേജ്, കൊല്ലം
രണ്ടാം സ്ഥാനം: ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കടമ്മനിട്ട
സ്‌പെഷ്യൽ സ്കൂൾ -
ഒന്നാം സ്ഥാനം: ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്കൂൾ, വയനാട്
രണ്ടാം സ്ഥാനം: ഗാന്ധിഭവൻ സ്‌പെഷ്യൽ സ്കൂൾ, കൊല്ലം
പച്ചക്കറി ക്ലസ്റ്റർ - മേന്മ പച്ചക്കറി ക്ലസ്റ്റർ, പിറവന്തൂർ, കൊല്ലം
പോഷക തോട്ടം - അനിൽ ദേവ് വി എൽ, ചിറയിൻകീഴ്, തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനം -
ഒന്നാം സ്ഥാനം: കേരളം ക്ലെയ്‌സ് & സെറാമിക് പ്രോഡക്ട്സ് ലിമിറ്റഡ്, കാസർഗോഡ്
രണ്ടാം സ്ഥാനം: കേരളം ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, കൊല്ലം
സ്വകാര്യ സ്ഥാപനം - കാർമൽ CMI മൊണാസ്ട്രി,എറണാകുളംകൃഷി അസി. ഡയറക്ടർ -
ഒന്നാം സ്ഥാനം: നിഷ കെ, കാക്കൂർ ബ്ലോക്ക്, കോഴിക്കോട്
രണ്ടാം സ്ഥാനം: സൈഫുന്നീസ ടി.കെ, കൊണ്ടോട്ടി ബ്ലോക്ക്, മലപ്പുറം
മൂന്നാം സ്ഥാനം: റോഷൻ ജോർജ്, അടൂർ ബ്ലോക്ക്, പത്തനംതിട്ട
ഫാം ഓഫീസർ -
ഒന്നാം സ്ഥാനം: സാജിദലി പി, ഫാം സുപ്രണ്ട്, ഗവ.ഓറഞ്ച് & വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി, പാലക്കാട്
രണ്ടാം സ്ഥാനം: ഷക്കീല പി, ഡെപ്യൂട്ടി ഡയറക്ടർ മുണ്ടേരി വിത്ത് കൃഷിത്തോട്ടം മലപ്പുറം
കൃഷി ഓഫീസർ -
ഒന്നാം സ്ഥാനം: അനുപമ കൃഷ്ണൻ, കൃഷി ഓഫീസർ, നെൻമേനി കൃഷി ഭവൻ, നെൻമേനി, വയനാട്
രണ്ടാം സ്ഥാനം: വിനോദ് കുമാർ ബി എസ്‌, എലപ്പുള്ളി, ചിറ്റൂർ, പാലക്കാട്
മൂന്നാം സ്ഥാനം: സ്വപ്‌ന സി, കല്ലിയൂർ, തിരുവനന്തപുരം
അസി. കൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് -
ഒന്നാം സ്ഥാനം: ജെയ്‌സൽ, കെ കെ, ചേളന്നൂർ, കോഴിക്കോട്
രണ്ടാം സ്ഥാനം: ദീപ്തി പി. ചന്തു, അരുവാപ്പലം, പത്തനംതിട്ട
മൂന്നാം സ്ഥാനം: ഹേമ പി, കരിമ്പ, പാലക്കാട്

അച്ചടി മാധ്യമത്തിനുള്ള കർഷക ഭാരതി പ്രത്യേക പരാമർശം - പോൾസൺ താം, മരത്തംകോട്, തൃശൂർ & എഴുമാവിൽ രവീന്ദ്രൻ, കരകുളം, തിരുവനന്തപുരം.

English Summary: State farmer awards announced

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds