സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2023 ലെ അവധിദിനങ്ങള്‍ നിശ്ചയിച്ചു. 17 അവധി ദിനങ്ങളും 41 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: Bank Holidays Latest: ഓഗസ്റ്റിൽ 13 ദിവസങ്ങൾ ബാങ്ക് അടഞ്ഞുകിടക്കും
അവധി ദിനങ്ങള്‍ :
ജനുവരി 26 റിപ്പബ്ലിക് ദിനം
ഏപ്രില്‍ 4 മഹാവീര ജയന്തി
ഏപ്രില്‍ 07 ദുഃഖവെള്ളി
*ഏപ്രില്‍ 21 ഈദുല്‍ ഫിത്വര്‍ (റംസാന്
മെയ് 5- ബുദ്ധപൂര്‍ണിമ
*ജൂണ്‍ 28- ഈദുല്‍ സുഹ (ബക്രീദ്)
*ജൂലൈ 28 മുഹറം
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്ക് തപാൽ വകുപ്പിന്റെ വാതിൽപ്പടി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം
ആഗസ്ത് 15 സ്വാതന്ത്യദിനം
ആഗസ്ത് 29 തിരുവോണം
സെപ്തംബര്‍ 6 ജന്മാഷ്ടമി
*സെപ്തംബര്‍ 27 നബിദിനം
ഒക്ടോബര്‍ 2 ഗാന്ധിജയന്തി
ഒക്ടോബര്‍ 23 മഹാനവമി
ഒക്ടോബര്‍ 24 വിജയദശമി
നവംബര്‍ 12 ദീപാവലി
നവംബര്‍ 27 ഗുരുനാനാക് ജയന്തി
ഡിസംബര്‍ 25 ക്രിസ്മസ്
ഇവയില്‍ ഏപ്രില്‍ 21: ഈദുല്‍ ഫിത്വര്‍ (റംസാന്) , ജൂണ്‍ 28- ഈദുല്‍ സുഹ (ബക്രീദ്), ജൂലൈ 28-മുഹറം, സെപ്തംബര്‍ 27- നബിദിനം എന്നിവ ചാന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങള്‍ക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകള്‍ക്കും അവധി.
41 നിയന്ത്രിത അവധി ദിനങ്ങളില്‍ 2 എണ്ണം ജീവനക്കാര്‍ക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയില്‍ ജനുവരി 2-മന്നം ജയന്തി, ജനുവരി 14- മകരസംക്രാന്തി, ഫെബ്രുവരി 18- മഹാശിവരാത്രി, മാര്‍ച്ച് 12 -അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഏപ്രില്‍ 9 -ഈസ്റ്റര്‍, ഏപ്രില്‍ 14-വിഷു, ജൂലൈ 17- കര്‍ക്കടക വാവ്, ഓഗസ്റ്റ് 28- ഒന്നാം ഓണം, ഓഗസ്റ്റ് 30- മൂന്നാം ഓണം, ഓഗസ്റ്റ് 31 -നാലാം ഓണം/ ശ്രീനാരായണ ഗുരുജയന്തി, സെപംതംബര്‍ 19- ഗണേശ ചതുര്‍ത്ഥി, സെപംതംബര്‍ 22- ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ വിശേഷ ദിനങ്ങളും ഉള്‍പ്പെടുന്നു.
കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളുടെ 2023 -ലെ അവധിദിനങ്ങളെ സംബന്ധിച്ച് ഈ തീരുമാനം കൈക്കൊണ്ടത്.
Share your comments