<
  1. News

രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ

മെഡിക്കൽ ടൂറിസം അസോസിയേഷന്റെ 2020-2021 ലെ മെഡിക്കൽ ടൂറിസം സൂചികയിൽ (എംടിഐ) ലോകത്തെ 46 ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. ടൂറിസം മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, മെഡിക്കൽ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2020 ൽ 1.83 ലക്ഷം ആയിരുന്നത് 2021 ൽ 3.04 ലക്ഷം ആയി.

Meera Sandeep
രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ
രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ

മെഡിക്കൽ ടൂറിസം അസോസിയേഷന്റെ 2020-2021 ലെ മെഡിക്കൽ ടൂറിസം സൂചികയിൽ (എംടിഐ) ലോകത്തെ 46 ലക്ഷ്യസ്ഥാനങ്ങളിൽ  ഇന്ത്യ പത്താം സ്ഥാനത്താണ്.  ടൂറിസം മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, മെഡിക്കൽ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2020 ൽ 1.83 ലക്ഷം ആയിരുന്നത് 2021 ൽ 3.04 ലക്ഷം ആയി.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പൊന്നാനിയില്‍

രാജ്യത്ത് മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ടൂറിസം മന്ത്രാലയം 2022-ൽ മെഡിക്കൽ, വെൽനസ് ടൂറിസത്തിനായി ഒരു ദേശീയ നയവും കർമ്മപദ്ധതിയും  രൂപീകരിച്ചു. രാജ്യത്തെ മെഡിക്കൽ പ്രാധാന്യമുള്ള പ്രദേശത്തേക്കുള്ള  യാത്രയുടെ വികസനത്തിന് ഇനിപ്പറയുന്ന പ്രധാന ഘടകങ്ങൾ തിരിച്ചറിഞ്ഞു:

ബന്ധപ്പെട്ട വാർത്തകൾ: മുതിര്‍ന്ന പൗരൻമാര്‍ക്കും ഇൻഷുറൻസ് സംരക്ഷണം ലഭ്യമാക്കാം

ആരോഗ്യ ക്ഷേമ കേന്ദ്രം എന്ന നിലയിൽ  ഇന്ത്യയ്‌ക്കായി ഒരു ബ്രാൻഡ് വികസിപ്പിക്കുക, മെഡിക്കൽ, വെൽനസ് ടൂറിസത്തിനുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഓൺലൈൻ മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) പോർട്ടൽ സജ്ജീകരിച്ച് ഡിജിറ്റലൈസേഷൻ പ്രവർത്തനക്ഷമമാക്കുക, മെഡിക്കൽ പ്രാധാന്യമുള്ള പ്രദേശത്തേക്കുള്ള, പ്രവേശനക്ഷമത മെച്ചപ്പെടുത്തൽ, വെൽനസ് ടൂറിസം പ്രോത്സാഹിപ്പിക്കുക, ഭരണവും സ്ഥാപന ചട്ടക്കൂടും എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്ത് മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആഭ്യന്തര, ടൂറിസം, ആയുഷ്, വിദേശകാര്യ, സിവിൽ ഏവിയേഷൻ മറ്റ് മന്ത്രാലയങ്ങൾ  എന്നിവയുമായും, സംസ്ഥാന സർക്കാരുകൾ, മറ്റ് പങ്കാളികൾ എന്നിവയുമായി ഏകോപിച്ചു പ്രവർത്തിക്കുന്നു. മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുന്നതിനായി ബന്ധപ്പെട്ട  മന്ത്രാലയങ്ങൾ, ആശുപത്രികൾ, എംവിടി ഫെസിലിറ്റേറ്റർമാർ, ഇൻഷുറൻസ് കമ്പനികൾ, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റലുകൾ & ഹെൽത്ത് കെയർ പ്രൊവൈഡർമാർ (NABH) എന്നിവരുമായി നിരവധി തവണ  യോഗം നടത്തിയിട്ടുണ്ട്.

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

English Summary: Steps to improve medical tourism in the country

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds