<
  1. News

"ക്ലീൻ ലൈക്ക് എ പ്രോ 2025" ക്യാമ്പയിന് കൊച്ചിയിൽ നിന്ന് തുടക്കം കുറിച്ച് STIHL ഇന്ത്യ

"ക്ലീൻ ലൈക്ക് എ പ്രോ 2025" ക്യാമ്പയിന് കൊച്ചിയിൽ നിന്ന് തുടക്കം കുറിച്ച് STIHL ഇന്ത്യ. കൃഷി, ലാൻഡ്‌സ്കേപ്പിംഗ്, വനവൽക്കരണം, വൃത്തിയാക്കൽ എന്നിവയ്‌ക്കുള്ള അത്യാധുനിക പവർ ഉപകരണങ്ങൾ നൽകുന്നതിൽ 99 വർഷത്തെ പാരമ്പര്യമുള്ള ആഗോളതലത്തിൽ തന്നെ പ്രസിദ്ധമായ ഒരു ജർമ്മൻ ബ്രാൻഡാണ് STIHL.

KJ Staff
"ക്ലീൻ ലൈക്ക് എ പ്രോ 2025"
"ക്ലീൻ ലൈക്ക് എ പ്രോ 2025"

ഉയർന്ന പ്രകടനക്ഷമതയുള്ള ഔട്ട്ഡോർ പവർ ഉപകരണങ്ങളുടെ പ്രമുഖ ബ്രാൻഡായ സ്റ്റിൽ ഇന്ത്യ, “ക്ലീൻ ലൈക്ക് എ പ്രോ 2025” ക്യാമ്പയിന് ഔദ്യോഗികമായി കൊച്ചിയിൽ നിന്ന് തുടക്കം കുറിച്ചു. 2025 ജൂൺ 17-ാം തീയതി, STIHL ന്റെ മേഖലയിലെ ചാനൽ പങ്കാളിയായ ക്വാളിറ്റി എന്റർപ്രൈസസുമായി സഹകരിച്ച്, കേരളത്തിലെ കൊച്ചിയിൽ സംഘടിപ്പിച്ച ഉദ്‌ഘാടനച്ചടങ്ങ് സ്റ്റിൽ ഇന്ത്യയുടെ സൗത്ത് റീജിയൺ ഹെഡായ ശ്രീ. സഞ്ജയ് വർമ ഫ്ലാഗ് ഓഫ് ചെയ്തു. അദ്ദേഹത്തോടൊപ്പം സ്റ്റിൽ ടീമിലെ പ്രധാന അംഗങ്ങളായ സമീർ, അനൂപ്, മനോജ്, അക്ഷയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

"ക്ലീൻ ലൈക്ക് എ പ്രോ 2025" ക്യാമ്പയിനിൽ നിന്ന്
"ക്ലീൻ ലൈക്ക് എ പ്രോ 2025" ക്യാമ്പയിനിൽ നിന്ന്

ഈ ക്യാമ്പയിന്റെ ലക്ഷ്യം, ലൈവ് ഡെമോൺസ്ട്രേഷനുകൾ, ഉപഭോക്തൃ ഇടപെടലുകൾ, ഉത്പന്ന പരീക്ഷണങ്ങൾ എന്നിവയിലൂടെ പ്രധാന മേഖലകളിൽ സ്റ്റിൽ ഇന്ത്യയുടെ ആധുനിക ക്ലീനിംഗ് പരിഹാരങ്ങളെക്കുറിച്ചുള്ള അവബോധവും സ്വീകാര്യതയും വർദ്ധിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയ്‌നിന്റെ ലക്ഷ്യം. ഇത് നഗരസഭകൾ, സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ തുടങ്ങിയവയിലുടനീളം ശുചിത്വം, വൃത്തിയുള്ള അന്തരീക്ഷം, മെക്കാനൈസ്ഡ് ക്ലീനിംഗ് പരിഹാരങ്ങൾ എന്നിവ മെച്ചപ്പെടുത്താന്നതിനായി ഉയർന്നു വരുന്ന ഒരു പ്രസ്ഥാനമായി പ്രതിനിധീകരിക്കുന്നു.

"ക്ലീൻ ലൈക്ക് എ പ്രോ 2025" ക്യാമ്പയിന്റെ ഫ്ലാഗ് ഓഫ് കർമം
"ക്ലീൻ ലൈക്ക് എ പ്രോ 2025" ക്യാമ്പയിന്റെ ഫ്ലാഗ് ഓഫ് കർമം

കൃഷി, ലാൻഡ്‌സ്കേപ്പിംഗ്, വനവൽക്കരണം, വൃത്തിയാക്കൽ എന്നിവയ്‌ക്കുള്ള അത്യാധുനിക പവർ ഉപകരണങ്ങൾ നൽകുന്നതിൽ 99 വർഷത്തെ പാരമ്പര്യമുള്ള ആഗോളതലത്തിൽ തന്നെ പ്രസിദ്ധമായ ഒരു ജർമ്മൻ ബ്രാൻഡാണ് STIHL. 160 -ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന STIHL, നവീകരണം, പ്രകടനം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പേരുകേട്ട പ്രസ്ഥാനമാണ്. ഇന്ത്യയിൽ, ഡീലർ നെറ്റ്‌വർക്ക്, ശക്തമായ സേവന അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾ എന്നിവയിലൂടെ STIHL ശക്തമായ സാന്നിധ്യം തന്നെ സ്ഥാപിച്ചിട്ടുണ്ട്.

ക്ലീൻ ലൈക്ക് എ പ്രോ 2025
ക്ലീൻ ലൈക്ക് എ പ്രോ 2025

"ക്ലീൻ ലൈക്ക് എ പ്രോ" ക്യാമ്പയിൻ ആദ്യമായി 2024 ൽ കർണാടകയിലാണ് ആരംഭിച്ചത്. അതിനുശേഷം, ഇത് മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചും, നിരവധി നഗരങ്ങൾ ഉൾക്കൊണ്ടും, നൂറുകണക്കിന് ലൈവ് ഡെമോൻസ്ട്രേഷനുകൾ നടത്തിയും, വൈവിധ്യമാർന്ന ഉപയോക്താക്കൾക്ക് പ്രായോഗിക അനുഭവങ്ങൾ പകർന്നു നൽകിയും മുന്നേറിക്കൊണ്ടിരിക്കുന്നു. 2025-ലെ ഘട്ടത്തിൽ ഈ ക്യാമ്പയിൻ കൂടുതൽ വ്യാപകമായി നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, ഇതിലൂടെ വ്യക്തമായ, ബുദ്ധിമുട്ടില്ലാത്ത ക്ലീനിംഗ് പരിഹാരങ്ങൾ പ്രചരിപ്പിക്കുന്നതിലുള്ള സ്റ്റിൽ ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പു നൽകുന്നു.

English Summary: STIHL India launches “Clean Like a Pro 2025” campaign from Kochi

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds