<
  1. News

അരി വില വർദ്ധനവ് നേരിടുന്നതിന് ശക്തമായ നടപടി

സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടർമാരുടേയും, ജില്ലാ സപ്ലൈ ഓഫീസർമാരുടേയും, ലീഗൽ മെട്രോളജി കൺട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. കേരളത്തിൽ മാത്രമായി വില വർദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

Saranya Sasidharan
Strong action to counter rise in rice prices
Strong action to counter rise in rice prices

സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടർമാരുടേയും, ജില്ലാ സപ്ലൈ ഓഫീസർമാരുടേയും, ലീഗൽ മെട്രോളജി കൺട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. കേരളത്തിൽ മാത്രമായി വില വർദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

റേഷൻ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതൽ അരി റേഷൻ കാർഡുടമകൾക്ക് എത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചു. വില നിലവാരം കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളിൽ കൃത്യമായ അവലോകന യോഗം നടത്തി സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ സെക്രട്ടറി അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡി. സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ ജോൺ സാമുവൽ, ജില്ലാ കളക്ടർമാർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസഥർ എന്നിവർ പങ്കെടുത്തു.

ആറിനം ഭക്ഷ്യ വസ്തുക്കൾ ആന്ധ്രയിൽ നിന്ന് വാങ്ങും

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങുന്നതിന് ധാരണയായി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലും ആന്ധ്ര പ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയിലായത്.പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങൾ ആവശ്യകതയനുസരിച്ച് മിതമായ നിരക്കിൽ കേരളത്തിന് ലഭ്യമാക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ തയ്യാറാണ് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ ജയ അരി ഉൾപ്പെടെയുള്ള വിവിധ ഇനം അരി വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നീ ആറ് ഇനം സാധനങ്ങൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങാൻ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇസ്രായേൽ ദേശീയ തിരഞ്ഞെടുപ്പിൽ വിജയിച്ച നെതന്യാഹുവിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

English Summary: Strong action to counter rise in rice prices

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds