
പോത്തൻകോട്: കൊറോണ എന്നമഹാമാരി ക്കെതിരെ ലോകം ഒത്തൊരുമിച്ചു പോരാടുകയാണ് ഈ ലോക്ക് ഡൌൺ സമയത്ത് അറിവിന്റെ ജാലകം തുറക്കുക യാണ് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ
ഈ കാലത്ത് മാധ്യമങ്ങളിൽ ഏറി യ പങ്കും കൊറോണ യുമായി ബന്ധപ്പെട്ട വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്
ഇത്തരം അറിവുകളാണ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി നികളായ
നന്മപ്രിയ. ആ ർ .എസ് , ദേവിക .ജി എന്നിവർ പങ്കു വയ്ക്കുന്നത്
കൊറോണ യുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് പരിപാടിയിൽ അവതരിപ്പിച്ചി രിക്കുന്നത്

സ്കൂൾ സമയത്ത് എല്ലാ ദിവസവും മുഴുവൻ കുട്ടികളും അതാത് ദിവസത്തെ പത്രവാർത്ത എഴുതണമെന്ന് സ്കൂൾ പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി നൽകിയിരുന്ന നിർദേശം ഈ ലോക്ക് ഡൌണിലും കുട്ടികൾ പ്രവർത്തികമാക്കു കയാണ്
പത്രമാധ്യമ ങ്ങളിൽ നിന്നുള്ള വാർത്ത കൾ ശേഖരിച്ചാണ് പരിപാടിയിൽ ഉൾപ്പെടുത്തി യിരിക്കുന്നത്
ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദ മാകുമെന്ന് പരിപാടിക്ക് നേതൃത്വം നൽകുന്ന അധ്യാപിക ബിന്ദു നന്ദന പറഞ്ഞു
Share your comments