<
  1. News

വിശ്വസിച്ചാലും ഇല്ലെങ്കിലും - ആപത്തിൽ നിന്ന് രക്ഷ നേടുന്നതിനായി വനങ്ങളിൽ വൃക്ഷങ്ങൾ പരസ്പരം സഹായിക്കുന്നു

വനത്തിലൂടെ സഞ്ചരിക്കാനും അവിടെ ആരോ മുറിച്ചിട്ട വൃക്ഷത്തിൻറെ ശേഷിച്ച ഭാഗവും വേരും (Tree Stump) കാണാനും അവസരം ലഭിക്കുകയാണെങ്കിൽ, അതൊരു ജീവനില്ലാത്ത ജീവജാലത്തിൻറെ ശവ ശരീരമാണെന്നു മാത്രമേ തോന്നുള്ളു. പക്ഷെ ഗവേഷകർക്ക് (Researchers) അത് വെറും ഒരു വൃക്ഷത്തിൻറെ ശേഷിച്ച ഭാഗവും വേരും (tree stump) അല്ല. വാസ്തവത്തിൽ അതിന് നമ്മൾ ആ വനത്തിലുള്ള മറ്റു വൃക്ഷങ്ങൾക്കാണ് നന്ദി പറയേണ്ടത്

Meera Sandeep
Trees

വനത്തിലൂടെ സഞ്ചരിക്കാനും അവിടെ ആരോ മുറിച്ചിട്ട വൃക്ഷത്തിൻറെ ശേഷിച്ച ഭാഗവും വേരും (Tree Stump) കാണാനും അവസരം ലഭിക്കുകയാണെങ്കിൽ, അതൊരു ജീവനില്ലാത്ത ജീവജാലത്തിൻറെ ശവ ശരീരമാണെന്നു മാത്രമേ തോന്നുള്ളു.  പക്ഷെ ഗവേഷകർക്ക് (Researchers) അത് വെറും ഒരു വൃക്ഷത്തിൻറെ ശേഷിച്ച ഭാഗവും വേരും (tree stump) അല്ല.  വാസ്തവത്തിൽ അതിന് നമ്മൾ ആ വനത്തിലുള്ള മറ്റു വൃക്ഷങ്ങൾക്കാണ് നന്ദി പറയേണ്ടത്

എന്തുകൊണ്ടാണ് ആ വനത്തിലെ മറ്റുള്ള വൃക്ഷങ്ങളോട് നന്ദി പറയണം എന്ന് വിചാരിച്ച് അതിശയമാകുന്നുണ്ടോ?   കാരണം, ആ മുറിച്ചിട്ട വൃക്ഷത്തിന് ഇപ്പോഴും ജീവനുണ്ട്. അതിനുള്ള കാരണം ആ വനത്തിലെ മറ്റു വൃക്ഷങ്ങളും

ന്യൂസിലൻഡിലുള്ള (New Zealand) ഗവേഷകർ (researchers) അടുത്ത കാലത്ത് പ്രസിദ്ധികരിച്ച ഒരു പഠനത്തിൽ ഈ പ്രതിഭാസത്തെ (phenomenon) കുറിച്ച് പറയുന്നു.  ഈ പ്രതിഭാസത്തെ അവർ hydraulic coupling എന്നാണ് വിളിക്കുന്നത്.

മോണിറ്ററുകൾ (monitors) ഉപയോഗിച്ച് വെട്ടിയിട്ട വൃക്ഷത്തിലും, അതിൻറെ അടുത്തു നിൽക്കുന്ന വൃക്ഷത്തിൻറെ കോശങ്ങളും (living tissue) പരിശോധിച്ചപ്പോൾ അതിശയിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്.

Nature

വൃക്ഷങ്ങൾക്ക് സാധരണയായി അതിൻറെ നിലനിൽപ്പിന് അതിൽ തളിർത്തു വരുന്ന ഇലകളുടെ സാന്നിദ്ധ്യം ആവശ്യമാണ്. പക്ഷെ, ഇവിടെ അതല്ല സംഭവിച്ചത്. മുറിച്ചിട്ട വൃക്ഷത്തിൻറെ ഒരു വേര്, അടുത്ത് നിൽക്കുന്ന വൃക്ഷത്തിൻറെ വേരുമായി ബന്ധിപ്പിച്ചിരിക്കുന്നു. host tree അതായത് അടുത്ത് നിൽക്കുന്ന വൃക്ഷത്തിൻറെ ഉറപ്പുള്ള വേരിലൂടെ, മുറിച്ചിട്ട വൃക്ഷം (tree stump) വെള്ളവും പോഷകാഹാരവും വലിച്ചെടുക്കുന്നതാണ് ഗവേഷകർക്ക് കണ്ടുപിടിക്കാൻ സാധിച്ചത്.  പകൽസമയങ്ങളിൽ അതായത് sunlight ഉള്ളപ്പോൾ host tree ൽ evaporation നടക്കുന്നതുകൊണ്ട്  slow ആയിട്ടും രാത്രികാലങ്ങളിൽ fast ആയിട്ടുമാണ്   വലിച്ചെടുക്കുന്നതെന്നു  കണ്ടെത്തി

വൃക്ഷങ്ങളുടെ പരസ്‌പരബന്ധവും, ആവശ്യമുള്ള സമയത്ത് മറ്റുള്ള വൃക്ഷങ്ങളെ സഹായിക്കാനുള്ള ഈ  കഴിവും അവിശ്വനീയം തന്നെ. Peter Wohlleben’s ൻറെ "The Hidden Life of Trees" എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച്  കൂടുതലായി പ്രതിബാധിച്ചിട്ടുണ്ട്.

Summary : Researchers in News Land found that trees help each other in incredible way to survive in the forest. The living stump had an extended root system that tapped into the roots of a host tree. By taking advantage of the larger root system, the stump was able to access water and nutrients, keeping it alive.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:പാലെടുത്തുകൊണ്ടിരിക്കുന്ന 400 റബ്ബര് മരങ്ങള്, വെറ്റില കൃഷി, കുരുമുളക്, കപ്പ, മുളക്,പയര്, കൂവ, ചേന, ആട്, കോഴി തുടങ്ങിയ വിളവൈവിധ്യങ്ങളാണ് ശ്രീധരന്റെ രണ്ടേക്കർ വരുന്ന കൃഷിയിടത്തിലുള്ളത്

English Summary: Studies found that trees help each other to survive in the Forest

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds