സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയില് കൃഷി ആരംഭിക്കണമെന്ന സര്ക്കാര് നിര്ദേശത്തിന്റെ അടിസ്ഥാനത്തില് ഏലൂര് ട്രാവന്കൂര് കൊച്ചി കെമിക്കസില് പച്ചക്കറി, കിഴങ്ങുവിള കൃഷി ആരംഭിച്ചു. കമ്പനിയുടെ പാതാളത്തുള്ള 2 ഏക്കര് ഭൂമിയില് ജിസിഡിഎ ചെയര്മാനും കമ്പനി ഡയറക്ടറുമായ വി. സലിം വെണ്ട തൈകള് നട്ടു കൊണ്ട് ഉല്ഘാടനം നിര്വഹിച്ചു. വാഴ,കപ്പ ,ഇഞ്ചി ,മഞ്ഞള് തുടങ്ങിയ വിളകള് ഉള്പെടുത്തിയിട്ടുള്ള സമ്മിശ്രകൃഷിയാണ് വിഭാവനം ചെയ്യുന്നത്. ടി സി സി യില് അഞ്ചേക്കറോളം സ്ഥലത്തു നിലവില് വാഴയും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്.
ലോക് ഡൗന്‍ കാലത്ത് ജില്ലയില്‍ മൂന്നാമത്തെ പൊതു മേഖല സ്ഥാപനത്തിലാണ് കൃഷി വകുപ്പിന്റെ ഹരിതകേരള മിഷന്റെയും സഹകരണത്തോടെ തരിശു ഭൂമിയില് കൃഷി ആരംഭിക്കുന്നത്. ടി.സി.സി.എല്‍ മാനേജിങ് ഡയറക്ടര്‍ കെ ഹരികുമാര്‍,ഡയറക്ടര്‍മാരായ എന്‍ .കെ.വാസുദേവന്‍,കെ വിജയകുമാര്‍ ,ഹരിതകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ ,ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ നടീല്‍ ഉത്ഘാടനത്തില്‍ പങ്കെടുത്തു
As part of Subhiksha Keralam project, Eloor based Public Sector Travancore-Cochin Chemicals began vegetable cultivation at its premises in Pathalam. GCDA chairman V.Salim inaugurated the programme. TCC Managing Director K.Harikumar,Directors N.K.Vasudevan,K.Vijayakumar, Haritha Keralam district coordinator Sujit Karun and staff representatives attended.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍
Share your comments