ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് സുഭിക്ഷ കേരള മിഷൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ വിപണന/വാങ്ങൽ ആപ്പ് ശ്രദ്ധ നേടുന്നു. ജില്ലയിൽ കൃഷി ചെയ്യുന്ന ഏതൊരാൾക്കും അവരുടെ കാർഷിക ഉൽപ്പന്നമായ പഴം, പച്ചക്കറി, തേങ്ങ, പാൽ, മുട്ട, മൂല്യവർദ്ധിത ഉൽപന്നങ്ങൾ മുതലായവ ഈ ആപ്പ് വഴി വിറ്റഴിക്കും.
സൗജന്യമായി ആർക്കും ഈ ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാം. ഉൽപ്പാദകനായ കർഷകനും, ഉപഭോക്താവിനും നേരിട്ട് മൊബൈൽ ഫോൺ, വാട്ട്സപ്പ് എന്നിവ വഴി ഉൽപ്പന്നത്തിൻറെ വില, തരം, ഇനം, എന്നിവയോടൊപ്പം ഉൽപ്പാദകൻറെ ലൊക്കേഷൻ കൃത്യമായി പങ്കുവെക്കുകയും വിപണനം നടത്തുകയും ചെയ്യാം.
ഇടനിലക്കാരനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് വിപണനം നടത്താമെന്നതും ഉൽപ്പാദകന് അയാൾ ഉദ്ദേശിക്കുന്ന വില ഉൽപ്പന്നത്തിന് ലഭ്യമാകും എന്നതാണ് ഈ ആപ്പിന്റെ സവിഷേതകൾ. ജില്ലയിലെ എല്ലാ കർഷകരും ഉപഭോക്താക്കളും ഈ ആപ്പിന്റെ ഉപയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഗൂഗിൾ സ്റ്റോറിൽ നിന്നും സുഭിക്ഷ കെ എസ് ഡി എന്ന ഈ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്മണ്ണിനെ അറിയാന്‍ മൊബൈല്‍ ആപ്പ്
#Krishi#Agriculture#Farmer#Fruits#FTB
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments