കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം (SMAM) പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾക്കായി അപേക്ഷിക്കാം.
കാടുവെട്ടി യന്ത്രം, തെങ്ങു കയറ്റ യന്ത്രം, ചെയിൻസോ, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽബാരോ, കൊയ്ത്ത് യന്ത്രം, ഞാറു നടീൽ യന്ത്രം, നെല്ല് കുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് എന്നിവ സബ്‌സിഡിയോടെ ലഭിക്കും.
ചെറുകിട നാമമാത്ര കർഷകർക്ക് 50 ശതമാനം നിബന്ധനകളോടെ സബ്‌സ്ഡി ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80ശതമാനം സബ്‌സിഡി നിരക്കിൽ നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിലും ലഭിക്കും. ഇതിനായി https://agrimachinery.nic.in മുഖേന നടപടി പൂർത്തിയാക്കാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങൾക്കും കൃഷിഭവനിലോ അതത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിലോ ബന്ധപ്പെടണം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ -കെപ്‌കോയിൽ വെറ്ററിനറി സർജൻ കരാർ നിയമനം
Share your comments