<
  1. News

മടങ്ങിയെത്തിയ പ്രവാസികൾക്ക് കാർഷിക വ്യവസായവും മറ്റും തുടങ്ങുന്നതിനായി 3 ലക്ഷം രൂപവരെ സബ്സിഡിയോടുകൂടിയ വായ്പ

പരമാവധി 30 ലക്ഷം രൂപ വരെ അടങ്കൽ മൂലധന ചെലവ് വരുന്ന കാർഷിക വ്യവസായം, ചെറുകിട കച്ചവടം, സേവന മേഖല, ഉത്പാദനം തുടങ്ങിയ മേഖലയിൽ ആരംഭിക്കുന്ന പദ്ധതികൾക്കാണ് വായ്പ ലഭിക്കുക.

Meera Sandeep
Subsidized loan up to Rs.3 Lacs for returning expatriates
Subsidized loan up to Rs.3 Lacs for returning expatriates

തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസം മുൻനിർത്തി Norka Roots അവതരിപ്പിക്കുന്ന പദ്ധതിയാണ് Norka Department Project for Return Emigrants (NDPREM). കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. പരമാവധി 30 ലക്ഷം രൂപ വരെ അടങ്കൽ മൂലധന ചെലവ് വരുന്ന കാർഷിക വ്യവസായം, ചെറുകിട കച്ചവടം, സേവന മേഖല, ഉത്പാദനം തുടങ്ങിയ മേഖലയിൽ ആരംഭിക്കുന്ന പദ്ധതികൾക്കാണ് വായ്പ ലഭിക്കുക.

വായ്പയുടെ 15 ശതമാനം, അതായത് പരമാവധി മൂന്ന് ലക്ഷം രൂപ സബ്സിഡി ലഭ്യമാണ്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് നാല് വർഷത്തേയ്ക്ക് 3 ശതമാനം പലിശ ഇളവും ലഭ്യമാണ്. State Bank Of India, (SBI), Federal Bank, South Indian Bank, Union Bank of India, Bank Of Baroda, Syndicate Bank, Indian Overseas Bank, Bank Of India, UCO Bank, Kerala Financial Corporation, പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ വഴി ഈടില്ലാതെ 10 ലക്ഷം രൂപ വരെ ലഭിക്കും.

വായ്പ ലഭിക്കുന്ന മേഖലകൾ

1. കാർഷിക വ്യവസായം

കോഴി വളർത്തൽ, മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി കൃഷി, പുഷ്പക്കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവയ്ക്ക് വായ്പ ലഭിക്കും.

2. കച്ചവടം

പ്രൊവിഷ്ണൽ സ്റ്റോർ, ബേക്കറി, ചെറുകട, സ്റ്റേഷനറി കട, കൊപ്ര കച്ചവടം, ബാഗ് അപ്ഹോൾസ്റ്ററി, ഡിടിപി സെന്റർ

3. സേവനങ്ങൾ

റിപ്പയർ ഷോപ്പ്, റസ്റ്റോറന്റുകൾ, ടാക്സി സർവീസുകൾ, ഹോം സ്റ്റേ, തയ്യൽക്കട, ബിൽഡിംഗ് മെറ്റീരിയൽസ്, ഹാർഡ് വെയ‍ർ കട, സ്പെയർ പാ‍ർട്സ്, ബ്യൂട്ടി പാർലർ, ടിപ്പർ ലോറി, വെൽഡിംഗ് വർക്ക്ഷോപ്പ്, വാണിജ്യ വാഹനങ്ങൾ, സലൂണുകൾ, പ്ലംബിഗ് ഇലക്ട്രിക്കൽ വർക്സ്, ഇന്റീരിയൽ ഡിസെനിംഗ്, റെഡിമെയ്ഡ് കട

4. ഉൽപ്പാദനം - ചെറുകിട-ഇടത്തരം സംരംഭങ്ങൾ

പൊടിമില്ലുകൾ, ബേക്കറി ഉത്പന്നങ്ങൾ, ഫർണിച്ചർ, തടി വ്യവസായം, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റിസൈക്ലിംഗ്, കമ്പ്യൂട്ടർ ഉപകരണങ്ങൾ

ആവശ്യമായ രേഖകൾ

• രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ, പാൻ, എന്നിവയുടെ അസലും പകർപ്പും.

• മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ

• തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ ലഘുവിവരണം

എങ്ങനെ രജിസ്റ്റർ ചെയ്യാം?

https://www.norkaroots.org/ndprem വഴി സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ:1800 425 3939/ 0471- 2770500

English Summary: Subsidized loan of up to Rs. 3 lakhs for returning expatriates to start agro-industries, etc.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds