സ്റ്റാൻഡ് അപ്പ് ഇന്ത്യ
2016-17 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നു.10 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയും വായ്പ അനുവദിക്കുന്നു.ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു എസ്.സി./എസ്.ടി. സംരംഭകനും ഓരോ വായ്പകൾ ഓരോ വർഷവും നൽകിയിരിക്കണം എന്നാണ് നിബന്ധന. പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സർക്കാർ സബ്സിഡികൾക്ക് അർഹത ഉണ്ടാകും. പുതിയ പദ്ധതികൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നൽകാതെതന്നെ വായ്പ അനുവദിക്കും. ബന്ധപ്പെട്ട ബാങ്കിനെ വായ്പയ്ക്കായി സമീപിക്കാം
പി.എം.ഇ.ജി.പി. (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം)
2008 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്നു. സേവന സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും നിർമാണ സംരംഭങ്ങൾക്ക് 25 ലക്ഷം രൂപയും വായ്പ. വനിതകളെ പൂർണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികൾക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും മുനിസിപ്പൽ കോർപ്പഷേൻ പ്രദേശത്ത് 25 ശതമാനവും സബ്സിഡി നൽകിവരുന്നു.
വനിതകൾക്ക് 30 ശതമാനം സംവരണവും പദ്ധതിയിലുണ്ട്. കെ.വി.ഐ.സി.യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം
എന്റെ ഗ്രാമം
സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്.
അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 30 ശതമാനം വരെ ഗ്രാൻറ് അനുവദിച്ചുവരുന്നു.അപേക്ഷ സമർപ്പിക്കുന്നതിന് ഖാദി ബോർഡിൻറെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം
നാനോ പലിശ സബ്സിഡി
സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. അഞ്ച് ലക്ഷം രൂപയിൽ താഴെ വായ്പ എടുത്ത് സ്വന്തം ഭവനങ്ങളിലോ മറ്റ് സ്ഥലത്താ സംരംഭം നടത്തുന്നവർക്ക് വാർഷിക പലിശ തിരികെ നൽകുന്ന പദ്ധതിയാണിത്.
തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും ഇതിന്
അർഹതയുണ്ട്.വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി എട്ട് ശതമാനം പലിശ സബ്സിഡി അനുവദിച്ചു വരുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങളേയോ ആയതിൻറെ സബ് ഓഫീസുകളേയോ ഇതിനായി ബന്ധപ്പെടാം
Share your comments