<
  1. News

കോഫി ബോർഡ് കാപ്പി കർഷകർക്ക് സബ്സിഡി നൽകുന്നു

കാപ്പി തോട്ടങ്ങളുടെ ഉന്നമനത്തിനായി 2020-21 വർഷത്തെ സംയോജിത കാപ്പി വികസന പദ്ധതിയിൽ ( Integrated coffee development programme)ഉൾപ്പെടുത്തി കർഷകർക്ക് സബ്സിഡി നൽകുന്നതിന് കോഫീ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു .പത്തു ഹെക്ടർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കു കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്സിഡിയുണ്ട്.

Asha Sadasiv
Coffee-plant

കാപ്പി തോട്ടങ്ങളുടെ ഉന്നമനത്തിനായി 2020-21 വർഷത്തെ സംയോജിത കാപ്പി വികസന പദ്ധതിയിൽ ( Integrated coffee development programme)ഉൾപ്പെടുത്തി കർഷകർക്ക് സബ്‌സിഡി നൽകുന്നതിന് കോഫീ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു .പത്തു ഹെക്ടർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കു കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ്പ് തുടങ്ങിയ ജലസേചന പദ്ധതികൾക്കും ഉൽപ്പാദനം മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ വെട്ടി മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനും സബ്‌സിഡിയുണ്ട്.കൂടാതെ ചെറുകിട കാപ്പി കർഷകർക്ക് കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനുള്ള സഹായവും കിട്ടും.

സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിനു കിലോഗ്രാമിന് നാലു രൂപ നിരക്കിൽ ധന സഹായവും ഉണ്ട്.  പാരിസ്ഥിതിക സാക്ഷ്യ പത്രം (eco-certification) ലഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചിലവിന്റെ 50 ശതമാനം ആണ് സബ്‌സിഡി ആയി ലഭിക്കുക. ഇത് പരമാവധി 50000 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട്. .

അപേക്ഷകർ പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി കോഫി ബോർഡിന്റെ ലൈസൺ ഓഫീസുകളിൽ അപേക്ഷ നൽകി അംഗീകാരം വാങ്ങണം. ബോർഡിന്റെ അംഗീകാരമില്ലാതെ പൂർത്തീകരിച്ച പ്രവൃത്തികളിന്മേൽ അപേക്ഷകൾ  ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.ഓരോ ‌ലൈസൻ ഓഫീസിനും ( Liason office)നിശ്ചിത എണ്ണം അപേക്ഷകൾ അനുവദിച്ചിട്ടുള്ളതിനാൽ ആദ്യം സ്വീകരിക്കുന്ന അപേക്ഷകൾക്കായിരിക്കും മുൻഗണന നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ലൈസൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ .എം  കറുത്തമണി അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ വിളഞ്ഞ് പഴുത്തുനില്‍ക്കുന്നു; പക്ഷേ വാങ്ങാനാളില്ല

English Summary: Subsidy for coffee farmers

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds