<
  1. News

ട്രാക്ടർ വാങ്ങാൻ 1 ലക്ഷം രൂപ വരെ സബ്സിഡി

കർഷകർക്ക് ഏറ്റവും പ്രധാനപ്പെട്ട കാർഷിക യന്ത്രമാണ് ട്രാക്ടർ. കൃഷി ചെയ്യാനാവശ്യമായ ഫീൽഡ് തയ്യാറാക്കുന്നതിൽ ട്രാക്ടറും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ട്രാക്ടർ സമയവും അധ്വാനവും ലാഭിക്കുന്നു.

Saranya Sasidharan
ട്രാക്ടർ വാങ്ങാൻ  1 ലക്ഷം രൂപ വരെ സബ്സിഡി
ട്രാക്ടർ വാങ്ങാൻ 1 ലക്ഷം രൂപ വരെ സബ്സിഡി

കർഷകർക്ക് ഏറ്റവും പ്രധാനപ്പെട്ട കാർഷിക യന്ത്രമാണ് ട്രാക്ടർ. കൃഷി ചെയ്യാനാവശ്യമായ ഫീൽഡ് തയ്യാറാക്കുന്നതിൽ ട്രാക്ടറും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ട്രാക്ടർ സമയവും അധ്വാനവും ലാഭിക്കുന്നു.

എന്നാൽ സാമ്പത്തിക സ്ഥിതി മോശമായ പല കർഷകർക്കും അത് വാങ്ങാൻ കഴിയുന്നില്ല. എന്നാൽ, അത്തരം കർഷകർക്ക് ട്രാക്ടർ വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നു. ഈ സബ്സിഡി വിവിധ സംസ്ഥാന സർക്കാരുകൾ അവർ നിശ്ചയിച്ച നിയമങ്ങൾ അനുസരിചാണ് നൽകുന്നത്. സാധാരണയായി, ട്രാക്ടറുകൾ വാങ്ങുന്നതിന് സർക്കാർ 20% മുതൽ 50% വരെ സബ്സിഡി നൽകുന്നു. ഇതിൽ, പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾക്കും കർഷകർക്കും മുൻഗണന നൽകുന്നു.

യുപിയിൽ ട്രാക്ടർ വാങ്ങാൻ ഒരു ലക്ഷം വരെ സബ്സിഡി
യുപിയിൽ, ഒരു പുതിയ ട്രാക്ടർ വാങ്ങാൻ കർഷകർക്ക് 30% സബ്സിഡി നൽകുന്നു. ഈ സബ്സിഡി ഹോർട്ടികൾച്ചർ വകുപ്പാണ് കർഷകർക്ക് നൽകുന്നത്. 20 എച്ച്പി വരെയുള്ള ട്രാക്ടറുകൾ വാങ്ങുന്നതിന് കർഷകർക്ക് 75,000 രൂപ വരെയും പട്ടികജാതി കർഷകർക്ക് ഒരു ലക്ഷം രൂപ വരെയും സബ്സിഡി നൽകാൻ വ്യവസ്ഥയുണ്ട്.

മുമ്പ് പൊതുജനങ്ങൾക്കും പട്ടികജാതിക്കാർക്കും 1.5 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിരുന്നുവെങ്കിലും ഈ വർഷം തുക കുറച്ചു. ഇതിനുപുറമെ, ട്രാക്ടറുകൾ വാങ്ങുന്നതിന് സംസ്ഥാന കാർഷിക വകുപ്പ് 25% സബ്സിഡിയും നൽകുന്നു. ട്രാക്ടറുകൾ വാങ്ങുന്നതിന് 45,000 രൂപ വരെ സബ്സിഡി നൽകുന്നു.

ഒരു ട്രാക്ടറും പവർ ടില്ലറും വാങ്ങുമ്പോൾ ഗ്രാന്റ് കുറച്ചതായി ഹോർട്ടികൾച്ചർ ആൻഡ് ഫുഡ് പ്രോസസിംഗ് ഡയറക്ടർ ഡോ. ആർ.കെ. തോമർ പറഞ്ഞു. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി ഗ്രാന്റുകൾ ആഗ്രഹിക്കുന്ന കർഷകർക്ക് 2021 നവംബർ 30 നകം ജില്ലാ ഹോർട്ടികൾച്ചർ ഓഫീസറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.

സബ്സിഡിയുടെ പ്രയോജനം എടുക്കാൻ രജിസ്റ്റർ ചെയ്യുക
സബ്സിഡിയിൽ ഒരു ട്രാക്ടർ ലഭിക്കുന്നതിന്, യുപിയിലെ കർഷകൻ ആദ്യം ഉത്തർപ്രദേശിലെ കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം, തുടർന്ന് ജില്ലാ ഹോർട്ടികൾച്ചർ ഓഫീസർക്ക് സബ്സിഡിക്കായി അപേക്ഷിക്കണം. യന്ത്രം വാങ്ങിയതിനുശേഷം സബ്സിഡിയുടെ തുക കർഷകന് ലഭ്യമാകുന്നതിനാൽ വാങ്ങാൻ പോകുന്ന ഉപകരണത്തിന് എത്ര പണം വേണ്ടിവരും എന്നുള്ളതിന്റെ തെളിവ് നിങ്ങൾ നൽകേണ്ടതുണ്ട്, ആദ്യം കർഷകൻ മുഴുവൻ തുകയും നൽകണം ശേഷം മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളു.

ഈ സബ്സിഡി സ്‌കീമിൽ ഇനിയും രജിസ്റ്റർ ചെയ്തില്ലേ?

80% സബ്സിഡി നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ വരെ സഹായം - യന്ത്രങ്ങൾ വാങ്ങുന്നതിന്

English Summary: Subsidy up to Rs 1 lakh for purchase of tractor

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds