ഒക്ടോബർ മുതൽ ജനുവരി മാസകാലയളവിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 4% വർധിച്ച് 15.7 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ നിലവിലെ സീസൺ ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം ഏകദേശം 4 ശതമാനം വർധിച്ചു. രാജ്യത്ത് കൂടുതൽ മില്ലുകളുടെ പ്രവർത്തനം വർദ്ധിച്ചതാണ് ഇതിന് കാരണമെന്ന് പഞ്ചസാര വ്യവസായ വ്യാപാര സംഘടന വെളിപ്പെടുത്തി.
ഈ സീസണിൽ ഇതുവരെ മില്ലുകൾ 15.7 ദശലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്, മുൻ വർഷം ഇതേ കാലയളവിൽ ഇത് 15.1 ദശലക്ഷം ടണ്ണായിരുന്നു, ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ വ്യക്തമാക്കി. ഒക്‌ടോബർ ഒന്നിനും ജനുവരി 15 നും ഇടയിൽ രാജ്യത്ത് 515 പഞ്ചസാര മില്ലുകൾ പ്രവർത്തിച്ചിരുന്നു, ഒരു വർഷം മുമ്പ് 507 മില്ലുകളാണ് രാജ്യത്ത് പ്രവർത്തിച്ചിരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകരും രണ്ടാമത്തെ വലിയ കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. 2021/22 ഉത്പാദന സീസണിൽ ഇന്ത്യൻ മില്ലുകൾ എക്കാലത്തെയും ഉയർന്ന 11 ദശലക്ഷം ടണ്ണിലധികം പഞ്ചസാര കയറ്റുമതി ചെയ്തു.
നിലവിലെ 2022/23 സീസണിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ 6 ദശലക്ഷം ടൺ പഞ്ചസാര വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ അനുവദിച്ചു, രണ്ടാം ഘട്ടത്തിൽ പഞ്ചസാരയുടെ കൂടുതൽ വിദേശ വിൽപ്പന ന്യൂഡൽഹി അനുവദിച്ചേക്കുമെന്ന് രാജ്യത്തെ വിവിധ വ്യാപാര സംഘടനകൾ പ്രതീക്ഷിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹി വിപണിയിൽ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിൽ
Share your comments