<
  1. News

കരിമ്പിൻ ജ്യൂസിൻറെ 10 ഗുണങ്ങൾ

എല്ലാവർക്കും പ്രിയപ്പെട്ട ജ്യൂസ് ആണ് കരിമ്പിൻ ജ്യൂസ്. ഏറെ സ്വാദിഷ്ടവും ആരോഗ്യദായകവും ആണ് ഈ പാനീയം. ദാഹമകറ്റാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന പാനീയവും കൂടിയാണ് കരിമ്പിൻ ജ്യൂസ്. കരിമ്പിൻ ജ്യൂസ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം.

Priyanka Menon

എല്ലാവർക്കും പ്രിയപ്പെട്ട ജ്യൂസ് ആണ് കരിമ്പിൻ ജ്യൂസ്. ഏറെ സ്വാദിഷ്ടവും ആരോഗ്യദായകവും ആണ് ഈ പാനീയം. ദാഹമകറ്റാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന പാനീയവും കൂടിയാണ് കരിമ്പിൻ ജ്യൂസ്. കരിമ്പിൻ ജ്യൂസ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം.

1. ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയിരിക്കുന്ന കരിമ്പിൻ ജ്യൂസ് ദഹനസംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹരിക്കുകയും ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.

2. ദിവസവും ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും നല്ലതാണ്.

3. കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തുവാനും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിൻ എന്ന പദാർത്ഥത്തിന് ഉൽപ്പാദനം തടയുവാനും ഇതിന് കഴിയുന്നു.

4. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന കരിമ്പിൻ ജ്യൂസ് ഉപയോഗം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് നല്ലതാണ്.

5. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന കരിമ്പിൻ ജ്യൂസ് ഹൃദയാരോഗ്യത്തെ മികവുറ്റതാക്കുന്നു.

6. രോഗപ്രതിരോധശേഷി കൂട്ടുവാനും നല്ലതാണ്. ശരീരത്തിൽ നിർജലീകരണം തടയുവാൻ ഇതിനുള്ള മികച്ചത് ഇല്ല.

Sugarcane juice is everyone's favorite juice. This drink is very tasty and healthy. Sugarcane juice is not only a drink that quenches thirst but also has many health benefits. Let's take a look at the health benefits of sugarcane juice. Sugarcane juice, which contains a lot of dietary fiber, solves all digestive problems and facilitates the digestive process. Drinking a glass of sugarcane juice daily is good for weight loss and elimination of unwanted body fat. It can improve the health of the liver and inhibit the production of bilirubin which causes jaundice. Consumption of sugarcane juice, which is rich in calcium, is good for bone and tooth health.

7. പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്നതാണ്. ഇതിന് ഗ്ലൂക്കോസിനെ അളവിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവില്ല.

8. അയൺ ധാരാളമായി അടങ്ങിയിരിക്കുന്ന കരിമ്പിൻ ജ്യൂസ് വിളർച്ച ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

9. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും ഈ പാനീയത്തിന് അത്ഭുതാവഹമായ കഴിവുണ്ട്.

10. ചെറുനാരങ്ങ നീരും ഇഞ്ചി നീരും കരിമ്പു നീര് ചേർത്ത് കഴിക്കുന്നത് ആമാശയ വ്രണം ഇല്ലാതാക്കാൻ നല്ലതാണ്.

English Summary: Sugarcane juice is everyone's favorite juice. This drink is very tasty and healthy.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds