<
  1. News

പകൽ കൊടും ചൂട്, ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ വേനൽ മഴ കുറഞ്ഞതോടെ ചൂട് അസഹനീയമായി കൂടാൻ തുടങ്ങി. ആകാശം തെളിഞ്ഞ സാഹചര്യത്തിൽ അൾട്രാ വയലറ്റ് കിരണങ്ങൾ നേരിട്ട് പതിക്കാനുള്ള സാഹചര്യം കൂടുതലാണ് എന്ന് ആരോഗ്യ വിദഗദ്ധർ അഭിപ്രായപ്പെടുന്നു.

Raveena M Prakash
summer: mornings will have high temp, warning issued by govt
summer: mornings will have high temp, warning issued by govt

സംസ്ഥാനത്തു വേനൽ മഴ കുറഞ്ഞതോടെ ചൂട് അസഹനീയമായി കൂടാൻ തുടങ്ങിയിട്ടുണ്ട്. ആകാശം കൂടുതൽ തെളിഞ്ഞ നിലയിൽ എത്തിയ സാഹചര്യത്തിൽ, അൾട്രാ വയലറ്റ് കിരണങ്ങൾ, വ്യക്തികളിൽ നേരിട്ട് പതിക്കാനുള്ള സാഹചര്യം കൂടുതലാണ് എന്ന് ആരോഗ്യ വിദഗദ്ധർ അഭിപ്രായപ്പെടുന്നു. അതോടൊപ്പം തന്നെ, സൂര്യ പ്രകാശത്തിന്റെ തീവ്രത കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധ പാലിക്കണമെന്ന് സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പല പ്രദേശങ്ങളിലും, താപ സൂചിക ഉയരുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ സൂര്യാഘാതം ഏൽക്കാതിരിക്കാൻ വേണ്ട കാര്യങ്ങൾ ചെയണമെന്ന് ആരോഗ്യ വിദഗ്ധർ നിഷ്കർഷിച്ചു. പുറം ജോലികളിൽ ഏർപ്പെടുന്നവർ പകൽ 11 നും 3 മണിയ്ക്കും ഇടയിൽ പുറത്തിറങ്ങുന്നതിൽ ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതോടൊപ്പം പ്രായമായവരും, ചെറിയ കുട്ടികളെയും പകൽ സമയങ്ങളിൽ പുറത്തു ഇറക്കാതെ പ്രേത്യകം ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Monsoon rain: ഇന്ത്യയിൽ ഈ വർഷം സാധാരണ മൺസൂൺ ലഭിക്കുമെന്ന് പ്രവചിച്ച് ഐഎംഡി

English Summary: summer: mornings will have high temp, warning issued by govt

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds